Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

50 കോടി ക്ലബില്‍ ദുല്‍ഖറിന്റെ കുറുപ്പ്, നേട്ടം നാല് ദിവസത്തിനുള്ളില്‍, ആഘോഷമാക്കി മലയാള സിനിമാലോകം

50 കോടി ക്ലബില്‍ ദുല്‍ഖറിന്റെ കുറുപ്പ്, നേട്ടം നാല് ദിവസത്തിനുള്ളില്‍, ആഘോഷമാക്കി മലയാള സിനിമാലോകം

കെ ആര്‍ അനൂപ്

, ചൊവ്വ, 16 നവം‌ബര്‍ 2021 (15:41 IST)
കോവിഡ് പ്രതിസന്ധിക്ക് ശേഷം മലയാളത്തില്‍ നിന്ന് തിയറ്ററുകളിലെത്തിയ ബിഗ് ബജറ്റ് ചിത്രം കുറുപ്പ് 50 കോടി ക്ലബില്‍. നവംബര്‍ 12 ന് റിലീസ് ചെയ്ത ചിത്രം നാല് ദിവസത്തിനുള്ളില്‍ 50 കോടി ക്ലബില്‍ കയറി. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന്റെ വിജയം ആഘോഷിക്കുകയാണ് സിനിമ ലോകവും.ഇത് എന്റെ മാത്രം വിജയമല്ലെന്നും ഇത് എല്ലാവരുടെയും വിജയമാണെന്നും ഇനിയും കൂടുതല്‍ സിനിമകള്‍ തിയേറ്ററുകളില്‍ എത്തിക്കാം എന്നും ദുല്‍ഖര്‍ സന്തോഷം പങ്കു വെച്ചു കൊണ്ട് ദുല്‍ഖര്‍ പറഞ്ഞു.
 
അനുപമ പരമേശ്വരന്‍, കല്യാണി പ്രിയദര്‍ശന്‍, ശ്വേത മേനോന്‍, കാവല്‍ സിനിമയുടെ നിര്‍മ്മാതാക്കളായ ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്റ്‌സ് തുടങ്ങി സിനിമാലോകത്തെ പ്രമുഖരെല്ലാം മലയാള സിനിമയുടെ തിരിച്ചുവരവിന്റെ സന്തോഷം പങ്കുവെച്ചു. 
 
ദുല്‍ഖറിന്റെ വാക്കുകളിലേക്ക് 
 
വൗ ഇത് വളരെ വലുതാണ് ! എനിക്കത് ഉള്‍ക്കൊള്ളാന്‍ പോലും കഴിയുന്നില്ല. ഉറക്കമില്ലാത്ത രാത്രികള്‍, അനിശ്ചിതത്വത്തിന്റെയും സ്വയം സംശയത്തിന്റെയും എണ്ണമറ്റ നിമിഷങ്ങള്‍, സമ്മര്‍ദ്ദവും എല്ലാം ഫലം കണ്ടു. ഞങ്ങള്‍ തുടങ്ങുമ്പോള്‍, സിനിമയ്ക്ക് ഞങ്ങളുടെ ഏറ്റവും മികച്ചത് നല്‍കാനും നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇത് ഇഷ്ടപ്പെടണമെന്ന് പ്രാര്‍ത്ഥിക്കാനും ഞങ്ങള്‍ ആഗ്രഹിച്ചു. നിങ്ങളോടെല്ലാം എനിക്കുള്ള നന്ദി എങ്ങനെ വാക്കുകളില്‍ വിവരിക്കണമെന്ന് എനിക്കറിയില്ല.
 
 ഞങ്ങളെ തുറന്ന കൈകളോടെ സ്വീകരിച്ചതിന് നന്ദി. തിയേറ്ററുകളില്‍ തിരിച്ചെത്തിയതിന് നന്ദി. ഞങ്ങള്‍ക്ക് ഇത്രയും സ്‌നേഹം തന്നതിന് നന്ദി. ഇത് എന്റേതോ എന്റെയോ ജയം മാത്രമല്ല. ഇത് എല്ലാവരുടെയും വിജയമാണ്. ഇനിയും കൂടുതല്‍ സിനിമകള്‍ തിയേറ്ററുകളില്‍ എത്തിക്കാം. നമുക്ക് സാധാരണ നിലയിലേക്ക് മടങ്ങാം. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നിങ്ങള്‍ ഓരോരുത്തര്‍ക്കും ഒരുപാട് സ്‌നേഹവും നന്ദിയും അയയ്ക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് മമ്മൂട്ടി ക്യാമറയില്‍ പകര്‍ത്തിയ ചിത്രം, സന്തോഷം പങ്കുവെച്ച് 'പുഴു' നിര്‍മ്മാതാവ് ജോര്‍ജ്