Webdunia - Bharat's app for daily news and videos

Install App

ഞാന്‍ ഉദ്ദേശിച്ചത് ഇതാണ്, വിദ്യയായിരുന്നെങ്കില്‍ ലൈംഗികസ്പര്‍ശമുള്ള രംഗങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുമായിരുന്നു: വിശദീകരണവുമായി കമല്‍

Webdunia
ചൊവ്വ, 16 ജനുവരി 2018 (20:48 IST)
മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ‘ആമി’ എന്ന സിനിമയുടെ ചിത്രീകരണത്തുടക്കം മുതല്‍ വിവാദങ്ങള്‍ക്കൊപ്പമാണ് സഞ്ചരിക്കുന്നത്. ആമിയാകാന്‍ ആദ്യം നിശ്ചയിക്കപ്പെട്ടിരുന്ന വിദ്യാ ബാലന്‍ പ്രൊജക്ട് ഉപേക്ഷിക്കുന്നതോടെയാണ് വിവാദങ്ങളുടെ ഘോഷയാത്ര ആരംഭിച്ചത്.
 
ഏറ്റവും പുതിയതായി വന്ന വിവാദം ‘മഞ്ജു വാര്യര്‍ക്ക് പകരം വിദ്യാബാലനായിരുന്നെങ്കില്‍’ എന്ന് താരതമ്യപ്പെടുത്തി കമല്‍ നടത്തിയ കമന്‍റാണ്. വിദ്യയായിരുന്നെങ്കില്‍ ലൈംഗികത കൂടി ഉള്‍പ്പെടുത്തേണ്ടിവന്നേനേ, മഞ്ജു ആയതുകൊണ്ട് അതിലേക്ക് പോയില്ല എന്നൊക്കെ കമല്‍ പറഞ്ഞതായാണ് പ്രചരിച്ചത്. എന്നാല്‍ മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ യഥാര്‍ത്ഥത്തില്‍ പറഞ്ഞതെന്താണെന്ന് കമല്‍ വ്യക്തമാക്കുന്നു. 
 
"ഡേര്‍ട്ടി പിക്ചറിലെ നായികയായിരുന്നു വിദ്യ. അവരുടെ ആ രീതിയിലുള്ള പ്രതിച്ഛായ പ്രേക്ഷകര്‍ക്ക് പരിചിതമാണ്. വിദ്യയാണ് നായികയായിരുന്നത് എങ്കില്‍ ശരീരപ്രദര്‍ശനം കൂടുതല്‍ നടത്താവുന്ന തലത്തില്‍ സിനിമ ചിത്രീകരിക്കുവാന്‍ എനിക്ക് കുറച്ചുകൂടി സ്വാതന്ത്ര്യം ലഭിക്കുമായിരുന്നു. മഞ്ജു വാര്യര്‍ക്ക് കേരളത്തിലുള്ള പ്രതിച്ഛായ അതല്ല. അതുകൊണ്ടുതന്നെ ചിത്രീകരണവുമായി ബന്ധപ്പെട്ട ഒരു സ്വാതന്ത്ര്യത്തിന്‍റെ പരിമിതി എനിക്കുണ്ടായിരുന്നു” - കമല്‍ വ്യക്തമാക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോര്‍മുസ് കടലിടുക്ക് അമേരിക്കയുടെ പ്രദേശമായി പ്രഖ്യാപിക്കും: ട്രംപിന്റെ പുതിയ ഭീഷണി

ഓരോ തുള്ളിയും ഒരു ചുവന്ന വരയാണ്: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി പാകിസ്ഥാന്‍ പ്രധാനമന്ത്രി

കേരളത്തിലെ ഉപേക്ഷിക്കപ്പെട്ട ക്വാറികള്‍ അപകടക്കെണികളോ? മുടക്കുഴ സംഭവത്തിന് പിന്നാലെ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു

ഇന്ത്യ 80ാം സ്വാതന്ത്ര്യദിനത്തിന് തുടക്കം കുറിച്ചു; പ്രധാനമന്ത്രി മോദി ചെങ്കോട്ടയില്‍ നിന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും

മെസ്സിയുടെ സന്ദര്‍ശന പദ്ധതിയിലെ ക്രമക്കേട്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേരള ബിജെപി

അടുത്ത ലേഖനം