രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം; കാത്തിരുന്ന് കാണാമെന്ന് സൂര്യ
തമിഴകത്തെ ആവേശത്തിലാക്കി രജനികാന്ത്; കാത്തിരുന്ന് കാണാമെന്ന് സൂര്യ
Publish Date: Wed, 10 Jan 2018 (08:10 IST)
Updated Date: Wed, 10 Jan 2018 (08:15 IST)
തമിഴകത്തെ ഒന്നാകെ ആവേശം കൊള്ളിച്ചാണ് സ്റ്റൈൽമന്നൻ രജനികാന്ത് തന്റെ രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്. തമിഴ് മക്കളും താരങ്ങളും ഇതിനെ ഒന്നടങ്കം സ്വാഗതം ചെയ്തിരുന്നു. ഇപ്പോഴിതാ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിൽ പ്രതികരണവുമായി നടൻ സൂര്യ. രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന ഫലം കാത്തിരുന്ന് കാണാമെന്നാണ് സൂര്യ പറയുന്നത്.
തമിഴ്‌നാട്ടിലെ മുൻനിര താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം സ്വാഗതാർഹമാണെന്നും സൂര്യ പറഞ്ഞു.
രജനികാന്തിന്റെയും കമലഹാസന്റെയും പേരെടുത്ത് പറയാതെയായിരുന്നു സൂര്യ നിലപാട് വ്യക്തമാക്കിയത്. സമൂഹത്തിനുവേണ്ടി നന്മ ചെയ്യണമെന്ന തോന്നലാണ് ഇതിനുപിന്നിൽ. തമിഴ്‌നാട്ടിലെ രണ്ട് പ്രമുഖ താരങ്ങൾ രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാൾ ആത്മീയതയെ മുറുകെ പിടിച്ച് രാഷ്ട്രീയത്തിലേക്ക് വരുന്നു, മറ്റൊരാൾ മതങ്ങളെ വേണ്ടെന്ന അഭിപ്രായക്കാരനാണ്. സൂര്യ വ്യക്തമാക്കി.
തന്റെ പൊങ്കൽ ചിത്രമായ താനാ സേർന്ത കൂട്ടം എന്ന സിനിമയുടെ പ്രചരണാർത്ഥം കൊച്ചിയിലെത്തിയതായിരുന്നു സൂര്യ. കീർത്തി സുരേഷാണ് ചിത്രത്തിലെ നായിക. ജനുവരി 12 ന് ചിത്രം തിയേറ്ററുകളിൽ എത്തും.