ഉര്‍വശിയോടുള്ള കടപ്പാട് തീര്‍ത്താല്‍ തീരില്ല: ജഗദീഷ്

ഗേളി ഇമ്മാനുവല്‍
തിങ്കള്‍, 8 ജൂണ്‍ 2020 (23:30 IST)
നായകനായും സഹനടനായും ഹാസ്യ നടനായുമൊക്കെ മലയാളം സിനിമയിൽ തന്‍റേതായ കൈയ്യൊപ്പ് പതിപ്പിച്ച നടനാണ് ജഗദീഷ്. നാൽപതോളം സിനിമകളിൽ നായകനായി എത്തിയ ജഗദീഷ് തൻറെ അഭിനയ ജീവിതത്തിലെ നായികയായ ഉർവശിയുടെ പ്രോത്സാഹനത്തെക്കുറിച്ചും സ്നേഹത്തെ കുറിച്ചും പറയുകയാണ്. 
 
എനിക്കേറെ അടുപ്പമുള്ള അയാളാണ് ഉർവശി. എന്നെക്കാൾ സീനിയറായ ഉർവശി എനിക്കൊപ്പം നായികയായി അഭിനയിച്ചിട്ടുണ്ട്. ആ കാലത്ത് മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസന്‍ ഇവരുടെയൊക്കെ ഹീറോയിനായിരുന്നു ഉര്‍വശി. 
 
എന്നിലെ പരിമിതികളെ മറികടന്ന് നിങ്ങൾക്കും നായകനാകാം എന്നുപറഞ്ഞ് പ്രോത്സാഹിപ്പിച്ചത് ഉർവശിയാണ്. ഉർവശിക്കൊപ്പം അഭിനയിച്ചപ്പോൾ എനിക്ക് ശക്തമായ പിന്തുണയാണ് അവർ നൽകിയത്. വലിയ ഹീറോകളുടെ കൂടെ അഭിനയിച്ച ശേഷം എൻറെ ഹീറോ ആയി വരുമ്പോൾ ഉർവശി താഴെ പോയി എന്ന തരത്തിലുള്ള കമൻറുകൾക്ക് അവർ വിധേയനായിട്ടുണ്ട്. ആ സമയത്ത് അതൊന്നും മൈന്‍ഡ് ചെയ്യാതെ എന്റെ ഹീറോയിനായിട്ട് ആറേഴ് സിനിമകളില്‍ അഭിനയിച്ചിരുന്നു ഉര്‍വശി. ഉര്‍വശിയോട് എനിക്ക് തീര്‍ത്താല്‍ തീരാത്തത്ര കടപ്പാടുണ്ട് - ജഗദീഷ്   പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞു, ലക്ഷ്മിപ്രിയക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ്പ ഭീതിയില്‍ നിന്ന് മോചനം; രോഗിയുമായി അടുത്ത ബന്ധമുള്ള മൂന്ന് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട യദു താല്‍ക്കാലിക ഡ്രൈവറായി നിയമിതനായി

അസമില്‍ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണ് അഞ്ച് ഉദ്യോഗസ്ഥര്‍ മരിച്ചു

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി ജൂണ്‍ 15 മുതല്‍ ആരംഭിക്കും; അധിക ലഗേജിന് ഫീസ് ഈടാക്കും

സ്‌കൂളുകളിൽ 1.23 ലക്ഷം കുട്ടികൾ കുറഞ്ഞു

അടുത്ത ലേഖനം
Show comments