Webdunia - Bharat's app for daily news and videos

Install App

ബിലാലിന്റെ ചിത്രീകരണം എന്ന് ആരംഭിക്കും? അമൽ നീരദിന്‍റെ മറുപടി

കെ ആര്‍ അനൂപ്
ചൊവ്വ, 30 ജൂണ്‍ 2020 (22:05 IST)
സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ബിലാൽ. മാർച്ചിൽ ചിത്രീകരണം ആരംഭിക്കാനിരുന്ന സിനിമ ലോക്ക് ഡൗൺ കാരണം മുടങ്ങിയിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം എന്നാണ് തുടങ്ങുക എന്ന ചോദ്യം സിനിമാ ആസ്വാദകർക്ക് ഇടയിൽനിന്ന് ഉയർന്നു കേൾക്കുന്നുണ്ട്. ഇപ്പോഴിതാ ഈ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ അമൽ നീരദ്. 
 
പെട്ടെന്ന് ആരംഭിക്കാവുന്ന പ്രൊജക്‍ട് അല്ല ബിലാൽ. മാര്‍ച്ച് അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാം എന്നാണ് കരുതിയത്. എന്നാൽ ലോക്ക്ഡൗൺ അപ്പോഴാണ് തുടങ്ങിയത്. കാത്തിരുന്നു കാണാം എന്നതാണ് ഇപ്പോഴത്തെ ലോകത്തിൻറെ ചിന്ത. അതു തന്നെയാണ് ഞാനും ചിന്തിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തില്‍ അമല്‍ നീരദ് മനസ്സുതുറന്നു.
 
മമ്മൂട്ടിക്ക് വൺ, പ്രീസ്റ്റ് എന്നീ സിനിമകളുടെ കുറച്ച് സീനുകൾ കൂടി ചിത്രീകരണം പൂർത്തിയാക്കാനുണ്ട്. പ്രീസ്റ്റ് എന്ന സിനിമയിൽ മഞ്ജു വാര്യര്‍ക്കൊപ്പം കുറച്ചു സീനുകൾ പൂർത്തിയാക്കാനുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുടി അവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ പ്രതിസന്ധിയില്‍ ബാര്‍ബര്‍ ഷോപ്പുകള്‍

ഹോര്‍മുസിന്റെ വിഹിതവും വരുമാനവും സംബന്ധിച്ച് ഇറാനും ഒമാനും ധാരണയിലെത്തിയതായി റെവല്യൂഷണറി ഗാര്‍ഡ്

മഴ കനിഞ്ഞില്ല; കര്‍ണാടകയില്‍ 50 വര്‍ഷത്തിനിടയിലെ ഏറ്റവും വരണ്ട രണ്ടാമത്തെ വര്‍ഷമായി 2026

നേപ്പാൾ പ്രളയം: മരണസംഖ്യ 400 ലേക്ക്, 1400 ലേറെ പേരെ കാണാനില്ല

നേപ്പാളില്‍ പുതിയ വെള്ളപ്പൊക്ക സാധ്യതകളെക്കുറിച്ച് ചൈനയുടെ മുന്നറിയിപ്പ്; 290 ഇന്ത്യക്കാരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ല

അടുത്ത ലേഖനം
Show comments