വിഷാദം എന്നൊരു അവസ്ഥ ഇതുവരെ വന്നിട്ടില്ല: ഐശ്വര്യ ലക്ഷ്മി

കെ ആർ അനൂപ്
ചൊവ്വ, 28 ജൂലൈ 2020 (23:27 IST)
മോഡലിങ്ങിലൂടെയാണ് ഐശ്വര്യ ലക്ഷ്മി സിനിമയിലെത്തിയത്. മായാനദി എന്ന സിനിമയിലെ അപ്പു എന്ന കഥാപാത്രത്തിലൂടെ യുവ ഹൃദയങ്ങളിലേക്ക് ചേക്കേറിയ താരം സിനിമയ്ക്കു പുറത്തുള്ള ജീവിതത്തിലെ ഐശ്വര്യയെ കുറിച്ച് മനസ്സ് തുറക്കുകയാണ്. 
 
പെട്ടെന്ന് കരച്ചിൽ വരുന്ന സ്വഭാവം ഉള്ള ആളാണ്. ചെറിയ കാര്യങ്ങൾക്ക് ടെൻഷനും അടിക്കും. കരയാന്‍ തോന്നിയാല്‍ സ്ഥലവും സന്ദര്‍ഭവുമൊന്നും നോക്കാറില്ല. കരഞ്ഞു കഴിഞ്ഞാൽ ആ സങ്കടം മാറുകയും ചെയ്യും. പിന്നെ അതിനെക്കുറിച്ച് ഓർക്കാറില്ലെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. 
 
ചിലപ്പോൾ ചെറിയ പനി വന്നാൽ പോലും അമ്മ കൂടെ ഉണ്ടാകണം. ഭാഗ്യം കൊണ്ട് വിഷാദം എന്നൊരു അവസ്ഥ ഇതുവരെ വന്നിട്ടില്ല. അതുപോലെ സിനിമയിലെ അവസരങ്ങളെ കുറിച്ച് ഓര്‍ത്ത് ടെന്‍ഷന്‍ അടിക്കാറില്ല. സിനിമ ഒരു പാഷനാണെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.
 
നിവിൻ പോളി നായകനായ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന സിനിമയിലൂടെയാണ് ഐശ്വര്യ ലക്ഷ്മി സിനിമയിലെത്തിയത്. മായാനദി എന്ന സിനിമ നടിയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ്. ഫഹദ് ഫാസിലിനൊപ്പം ‘വരത്തൻ’, ആസിഫ് അലിയ്ക്കൊപ്പം ‘വിജയ് സൂപ്പറും പൗർണമിയും' എന്നീ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: 'നേരിയ ആശ്വാസം'; ജില്ലകൾക്കൊന്നും മഴ മുന്നറിയിപ്പില്ല

ആയിരം മിസൈലുകള്‍ സജ്ജം; തന്നെ വധിക്കാനുള്ള ഇറാന്റെ ആസൂത്രണത്തില്‍ മുന്നറിയിപ്പുമായി ട്രംപ്

ലോകത്ത് ഏറ്റവും കൂടുതല്‍ ഭക്ഷണം പാഴാക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്; കാലാവസ്ഥാ വ്യതിയാനത്തില്‍ പ്രധാന പങ്ക്!

'അവർ പറ്റിക്കുകയാണ് സാറേ'; ചെന്നിത്തലയെ ട്രോളി അൻസിബ

കേരളത്തില്‍ എയിംസ്: 10 സ്ഥലങ്ങള്‍ കണ്ടെത്തി, പട്ടിക കേന്ദ്രത്തിന് സമര്‍പ്പിച്ചു

അടുത്ത ലേഖനം
Show comments