പതിനെട്ടാം പടി: മമ്മൂട്ടി 7 ദിവസത്തെ ഡേറ്റ് കൊടുത്തു, മോഹന്‍ലാലിന് തിരക്കായിരുന്നു!

Webdunia
വെള്ളി, 5 ജൂലൈ 2019 (15:50 IST)
ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത യൂത്ത്‌ഫുള്‍ എന്‍റര്‍ടെയ്‌നര്‍ ‘പതിനെട്ടാം പടി’ റിലീസായി. അതിഗംഭീര അഭിപ്രായമാണ് ഈ സിനിമയ്ക്ക് ലഭിക്കുന്നത്. മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരുടെ സാന്നിധ്യം ഈ സിനിമയുടെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു.
 
ഏഴു ദിവസമാണ് മമ്മൂട്ടി ഈ സിനിമയ്ക്കായി ഡേറ്റ് നല്‍കിയത്. മമ്മൂട്ടിയുടെ പോര്‍ഷന്‍ ചിത്രീകരിക്കാനായി ക്ലബുകളും ഹോട്ടലുകളുമൊന്നും തക്കസമയത്ത് ലഭിച്ചില്ല. അങ്ങനെയാണ് അതിരപ്പള്ളിയില്‍ മനോഹരമായ ഒരു സെറ്റ് ഒരുക്കുന്നത്. കിടിലന്‍ മേക്കോവറിലാണ് ഈ രംഗങ്ങളില്‍ മമ്മൂട്ടി എത്തുന്നത്.
 
“പതിനെട്ടാം പടി എന്ന ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചത് വെറും ഏഴുദിവസം മാത്രമാണ്. ആ ദിവസങ്ങള്‍ വളരെ അമൂല്യമായിരുന്നു. പുതിയ ആളുകളോട് നമ്മുടെ ഇന്‍ഡസ്ട്രിയുടെ മനോഭാവം വ്യക്തമാക്കുന്നതാണ് ഈ സിനിമയില്‍ മമ്മൂട്ടിയുടെ സാന്നിധ്യം. പുതിയ ചെറുപ്പക്കാര്‍ക്കൊപ്പം അഭിനയിക്കാന്‍ അദ്ദേഹം തയ്യാറായി എന്നതുതന്നെ നമ്മുടെ ഇന്‍ഡസ്ട്രിയുടെ നന്‍‌മയെ ആണ് കാട്ടിത്തരുന്നത്” - മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ശങ്കര്‍ രാമകൃഷ്ണന്‍ വ്യക്തമാക്കുന്നു. 
 
മോഹന്‍ലാലിനും പതിനെട്ടാം പടി എന്ന പ്രൊജക്ടിനെപ്പറ്റി അറിവുള്ളതായിരുന്നു. ചില വലിയ പ്രൊജക്ടുകളുടെ ഭാഗമായി തിരക്കിലായതിനാലാണ് അദ്ദേഹത്തിന് ഈ സിനിമയില്‍ അഭിനയിക്കാന്‍ കഴിയാതിരുന്നത്. എന്നാല്‍ ഈ ചിത്രത്തിന്‍റെ കാര്യങ്ങള്‍ മോഹന്‍ലാല്‍ കൃത്യമായി അന്വേഷിക്കുമായിരുന്നു എന്ന് ശങ്കര്‍ രാമകൃഷ്ണന്‍ അഭിമുഖത്തില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കേ ഇന്ത്യയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തമായി തിരിച്ചുവരുന്നു; ജൂലൈ 19 മുതല്‍ ശക്തമായ മഴ

കാലാവസ്ഥയുമായി ബന്ധപ്പെട്ട ഉറക്കക്കുറവ് ഏറ്റവും കൂടുതല്‍ ബെംഗളൂരുവിലാണെന്ന് പഠനം

അമേരിക്കയുടെ വിരട്ടലിലും റഷ്യയെ കൈവിടാതെ ഇന്ത്യ

Kerala Weather: വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്കു സാധ്യത; പുതുക്കിയ മുന്നറിയിപ്പ് ഇങ്ങനെ

യുഎസിലെ കുടിയേറ്റ ട്രക്കര്‍മാരെ മാറ്റാന്‍ ട്രംപിന്റെ പദ്ധതി; 1.5 ലക്ഷം ഇന്ത്യക്കാരെ ബാധിക്കും

അടുത്ത ലേഖനം
Show comments