Daily Horoscope
✕

മുഖത്തെ ചുളിവകറ്റാൻ വെണ്ണകൊണ്ടൊരു ഫെയ്സ്‌പാക് !

Webdunia
വ്യാഴം, 15 നവം‌ബര്‍ 2018 (09:02 IST)
വെണ്ണ ആരോഗ്യത്തിന് എത്രത്തോളം ഗുണകരമാണെന്ന് നമുക്കറിയാം. എന്നാൽ  അതിനേക്കാൾ എത്രയോ പ്രയോജനകരമാണ് വെണ്ണ സൌന്ദര്യ സംരക്ഷണത്തിന്. വെണ്ണ കൂടെയുണ്ടെങ്കിൽ. നമ്മളുടെ ചർമ്മം എന്നും ചെറുപ്പമായിരിക്കും പ്രായത്തെ വിരട്ടിയോടിക്കാൻ വെണ്ണയിലും നല്ല ഒരു വിദ്യയില്ല.
 
എന്നാൽ യൌവ്വനം നിലനിർത്തുന്നതിനായി വെണ്ണയെ ശരിയായ രീതിയിൽ തന്നെ പ്രയോജനപ്പെടുത്തണം എന്നുമാത്രം. വെണ്ണയിൽ ചില ചേരുവകൾ കൂടി ചേരുമ്പോൾ അത് ഒരു അപൂർവ ആന്റീ ഏജിംഗ് ഔഷധമായി രൂപാന്തരം പ്രാപിക്കും. ആ അപൂർവ കൂട്ടിനെക്കുറിച്ചാണ് ഇനി പറയുന്നത്. 
 
ഒരു കപ്പ് വെളിച്ചെണ്ണ, അഞ്ച് തുള്ളി ഓറഞ്ച് ഓയില്‍, അഞ്ച് തുള്ളി നാരങ്ങ ഓയില്‍, കാല്‍ക്കപ്പ് വെണ്ണ ഇവയാണ് ഫെയ്സ്‌പാക്കിനായി വേണ്ട ചരുവകൾ. വെണ്ണയിലേക്ക് വെളിച്ചെണ്ണ നന്നായി ലയിപ്പിച്ച് ചേർക്കുക. തുടർന്ന് മറ്റു ചേരുവകളും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ കൂട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് ഉത്തമം.
 
ആഴ്ചയിൽ മൂന്ന് ദിവസം. ഈ കൂട്ട് ചർമ്മത്തിലും മുഖത്തും തേച്ചു പിടിപ്പിക്കാം. ദിവസങ്ങൾക്കുള്ളിൽ നിങ്ങൾക്ക് മാറ്റം വ്യക്തമാകും. ചർമ്മത്തിലെ വരളച്ചയെ ഇത് വേഗത്തിൽ ക്രമീകരിക്കുന്നതോടെ  ചുളിവുകൾ മാഞ്ഞു തുടങ്ങും. പ്രത്യേകമായ ഒരു തിളക്കം ചർമ്മത്തിൽ വന്നു ചേരും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ട്രെയിൻ വഴി നാളെ ഡൽഹിയിലെത്താനാകില്ല, ഒക്ടോബർ 10നെത്തുന്ന ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ

ചെഗുവേര രക്തസാക്ഷിദിനം

നവംബര്‍ 3ലെ ഇടക്കാല തിരഞ്ഞെടുപ്പ് വരെ ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചു

ലെക്‌സസ് ES 350h ഹൈബ്രിഡ് സെഡാൻ കേരള വിപണിയിൽ; 20 ആഡംബര കാറുകളുടെ മെഗാ ഡെലിവറിയും

ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം; മൊജ്തബ ഖമനേയിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തെന്ന് റിപ്പോര്‍ട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്താണ് ഹോബോസെക്ഷ്വാലിറ്റി; ഇക്കാര്യങ്ങള്‍ അറിയണം

ദിവസവും പിസ്ത കഴിക്കുന്നത് ആരോഗ്യത്തിനു എത്ര ഗുണം ചെയ്യുമെന്നോ?

മലബന്ധം തടയാന്‍ ഏറ്റവും മികച്ചത് മധുരക്കിഴങ്ങും ബദാമും; ഇക്കാര്യങ്ങള്‍ അറിയാമോ

ദീര്‍ഘനേരം ഇരിക്കുന്നത് വന്‍കുടല്‍ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും!

കുട്ടികളിലെ ആസ്ത്മ: ആദ്യ ലക്ഷണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments