Publish Date: Wed, 30 Jan 2019 (17:56 IST)
Updated Date: Wed, 30 Jan 2019 (18:02 IST)
മത്തൻ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് നമുക്കറിയാം. എന്നാൽ സൌന്ദര്യ സംരക്ഷണത്തിന് മത്തങ്ങക്കുള്ള കഴിവ് അധികമാർക്കും അറിയില്ല. നിത്യ യൌവ്വനം തരാൻ കഴിവുണ്ട് മത്തങ്ങക്ക് എന്നതാണ് വാസ്തവം.
ചർമ്മത്തിലെ ചുളിവുകൾ അകറ്റി നിറവും തിളക്കവും നിലനിർത്താൻ മത്തങ്ങ സൌന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കുന്നതിലൂടെ സാധിക്കും. നന്നായി വേവിച്ച മത്തങ്ങയിൽ അല്പം നാരങ്ങ നീരു ചേർത്ത് മുഖത്ത് തേച്ചു പിടിപ്പിക്കുന്നതിലൂടെ ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാനാകും. ഇത് ചർമ്മത്തെ കൂടുതൽ മൃദുലവും തിളക്കമുള്ളതുമാക്കി മാറ്റും.
മുഖത്തെ കറുത്ത പാടുകളെ ഇല്ലാതാക്കാൻ ഏറ്റവും നല്ല ഒരു വഴിയാണ് മത്തൻ. വേവിച്ച മത്തനിൽ ബേക്കിംഗ് സോഡ ചേർത്ത് മുഖത്ത് തേച്ചുപിടിപ്പിച്ച ശേഷം അൽപനേരം കഴിഞ്ഞ് കഴുകിക്കളഞ്ഞാൽ കറുത്ത പാടുകളെ പൂർണമായും ഒഴിവാക്കാം.