സ്മാർട്ട്ഫോൻ മേഖല പുതിയ മറ്റങ്ങളിലേക്ക് കുതിക്കുകയാണ് ഒടിക്കാവുന്നതും മടക്കാവുന്നതുമയ സ്മാർട്ട്ഫോണുകൾ വരെ ഇപ്പോൾ വിപണിയിൽ എത്തി തുടങ്ങി. ഉപ്പോഴിതാ ചൈനീസ് സ്മാർട്ട്ഫോൻ നിർമ്മാതാക്കളായ ഷവോമിയും മടക്കാവുന്ന ഫോണുമായി വിപണി പിടിക്കാനൊരുങ്ങുകയാണ്.
ഫോൾഡിംഗ് ഫോണുമായി ഷവോമി എത്തും എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു എങ്കിലും എപ്പോൾ ഫോൺ എത്തും എന്ന വിവരം പുറത്തുവിട്ടിരുന്നില്ല. എന്നാലിപ്പോൾ തങ്ങളുടെ ഫോൾദബിൾ സ്മാർട്ട്ഫോനിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഷവോമി.
സാംസങ്ങാണ് വിപണിയിൽ ആദ്യമായി മടക്കാവുന്ന ഫോണുകളെ അവതരിപ്പിച്ചത്. ഇപ്പോൾ ഷവോമിയും, ഫോൾഡിംഗ് ഫോണുമായി വരവറിയിച്ചുകഴിഞ്ഞു. ഹുവായ് ഉൾപ്പടെയുള്ള മറ്റു മുൻനിര സ്മാർട്ട്ഫോൻ നിർമ്മാതാക്കൾ മടക്കാവുന്ന ഫോണിനായുള്ള പണിപ്പുരയിലാണ് എന്നാണ് റിപ്പോർട്ടുകൾ.