Webdunia - Bharat's app for daily news and videos

Install App

കരള്‍ രോഗത്തിന് ആയുര്‍വേദത്തിലെ ചികിത്സ ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 22 ഫെബ്രുവരി 2023 (16:25 IST)
അഞ്ഞൂറിലധികം വ്യത്യസ്ത ധര്‍മങ്ങള്‍ നമ്മുടെ ശരീരത്തില്‍ നിര്‍വഹിക്കുന്ന അവയവമാണ് കരള്‍. ശരീരത്തിലെ രാസനിര്‍മാണശാല എന്നാണ് കരള്‍ അറിയപ്പെടുന്നത്. 30,000 കോടിയോളം വരുന്ന ഹെപ്പാറ്റോ കോശങ്ങള്‍കൊണ്ടാണ് കരള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. രക്തവും പിത്തനീരും നിരന്തരമായി ഒഴുകിക്കൊണ്ടിരിക്കുന്ന കരളില്‍ പതിനായിരക്കണക്കിന് സൂക്ഷ്മനാളികളാണ് ഉള്ളത്. 'യകൃത്' എന്ന് ആയുര്‍വേദത്തില്‍ സൂചിപ്പിക്കുന്ന കരളിന് ചുവപ്പ് കലര്‍ന്ന ഇരുണ്ട തവിട്ട് നിറമാണുള്ളത്.
 
ഇത്തരം രോഗികള്‍ക്ക് ഔഷധങ്ങളുടെ കൂടെ നസ്യം, ലേപനം, അഞ്ജനം, തളം എന്നിങ്ങനെയുള്ള വിശേഷ ചികിത്സകളും വിവിധ ഘട്ടങ്ങളിലായി നല്‍കാറുണ്ട്. അതോടൊപ്പം തന്നെ വിവിധ തരം ഔഷധക്കഞ്ഞികളും ചികിത്സയുടെ ഭാഗമായി നല്‍കും. തിപ്പലി, ബ്രഹ്മി, ചിറ്റമൃത്, നന്നാറി, പ്ലാശ്, കൊന്ന,തഴുതാമ, തകരവേര്,
കിരിയാത്ത്, നെല്ലിക്ക, മഞ്ഞള്‍,
കീഴാര്‍നെല്ലി, കറ്റാര്‍വാഴ, കോവല്‍, കടുക്രോഹിണി,പര്‍പ്പടകപ്പുല്ല്, ഇരട്ടിമധുരം തുടങ്ങിയവയും ഇത്തരം അസുഖമുള്ളവര്‍ക്ക് നല്‍കുന്ന ഔഷധങ്ങളാണ്.
 
ജീവന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്നതിനാല്‍ ആയുര്‍വേദം മദ്യത്തെ വിഷമായാണ് കാണുന്നത്. അതുകൊണ്ടു തന്നെ മദ്യപാനം ഒഴിവാക്കാതെയാണ് ഈ ചികിത്സകളെല്ലാം നടത്തുന്നതെങ്കില്‍ അത് കരളിന് ഫലപ്രദമാകില്ല. മുന്തിരി, രാമച്ചം, പിപ്പലി, അത്തിമരത്തിന്റെ തളിരിലകള്‍, നാഗപുഷ്പം, കരിങ്കൂവളക്കിഴങ്ങ്, കായം, കുരുമുളക്, ഏലക്ക, കുമ്പളങ്ങ, തഴുതാമ,താമരത്തണ്ട്, ചന്ദനം എന്നിവ മദ്യപാനവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് പ്രയോജനപ്പെടുന്നവയാണ്.
 
പോഷകനില സംരക്ഷിക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങളും ഔഷധത്തോടൊപ്പം കരള്‍രോഗികള്‍ക്ക് കൊടുക്കേണ്ടതാണ്. നന്നായി ദഹിക്കുന്ന ഭക്ഷണം പലതവണയായി കഴിക്കാന്‍ ശ്രമിക്കണം. റാഗി, ഓട്‌സ്,
ചെറുപയര്‍, കഞ്ഞി, പച്ചക്കറി സൂപ്പുകള്‍, മലര്, പഴച്ചാറുകള്‍, പടവലം, വാഴപ്പിണ്ടി, വെള്ളരി, കുമ്പളം, ഉരുളക്കിഴങ്ങ്, ഇലക്കറികള്‍ എന്നിവയും ഭക്ഷണത്തിലുള്‍പ്പെടുത്തണം. കൊഴുപ്പ്, കൃത്രിമ നിറങ്ങള്‍ എന്നിവ ചേര്‍ന്ന ഭക്ഷണം,
കാപ്പി, വറുത്തതും പൊരിച്ചതുമായ ഭക്ഷണം, കടുപ്പം കൂടിയ ചായ, അച്ചാറുകള്‍, പപ്പടം എന്നിവ ഒഴിവാക്കണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരബാധ ഒഴിവാക്കാന്‍ ശീലിക്കാം ഇക്കാര്യങ്ങള്‍

ശരീരത്തിന്റെ ഈ ഭാഗങ്ങളിലാണോ വേദന, ഇക്കാര്യങ്ങള്‍ അറിയണം

ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും മീന്‍ കഴിച്ചിരിക്കണം, ഇക്കാര്യങ്ങള്‍ അറിയണം

നല്ല മാനസികാരോഗ്യത്തിന് മറ്റുള്ളവരോട് നല്ല ബന്ധം പുലര്‍ത്താം

റേഷന്‍ അരി കടയില്‍ വിറ്റിട്ട് മറ്റു അരികള്‍ വാങ്ങുന്നത് മണ്ടത്തരം, ഇക്കാര്യം അറിയാമോ

അടുത്ത ലേഖനം
Show comments