ദഹനം നന്നായി നടക്കാന്‍ സഹായിക്കുന്നതില്‍ ഇഞ്ചിക്കുള്ള പങ്ക് വളരെ വലുതാണ്. ഇത് ഓക്കാനം, വയര്‍ പെരുക്കം, കുടലിലെ നീര്‍ക്കെട്ട് എന്നിവ വരാതിരിക്കാന്‍ സഹായിക്കും. ഇഞ്ചിയില്‍ ജിഞ്ചറോള്‍, ഷോഗോള്‍ എന്നീ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഇന്‍ഫ്‌ളമേഷന്‍ ഉണ്ടാകുന്നത് തടയും. ദീര്‍ഘകാലം ഇന്‍ഫ്‌ളമേഷന്‍ നിലനിന്നാല്‍ ഹൃദ്രോഗം, കാന്‍സര്‍, ആര്‍ത്രൈറ്റീസ് തുടങ്ങിയ അസുഖങ്ങളിലേക്ക് വഴിവയ്ക്കും.
ഇഞ്ചിയില്‍ നിരവധി ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും. രക്തയോട്ടം വര്‍ധിപ്പിക്കുകയും ഇതുവഴി മസില്‍ വേദന കുറയ്ക്കാനും തലച്ചോറിന്റെ നല്ലപ്രവര്‍ത്തനത്തിനും സഹായിക്കും.