Publish Date: Tue, 20 Dec 2022 (15:43 IST)
Updated Date: Tue, 20 Dec 2022 (15:47 IST)
ഒരു വര്‍ഷംകൂടി അവസാനിക്കുകയാണ്. 2022ല്‍ നിന്നും 2023ലേക്ക് കടക്കുമ്പോള്‍ പുതുവര്‍ഷം സന്തോകരവും ഭാഗ്യദായകവുമാക്കുന്നതിന് ഓരോ നക്ഷത്രക്കാരും ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. വര്‍ഷാരംഭം മുതല്‍ തന്നെ ഗുണങ്ങള്‍ ലഭിക്കാന്‍ ഇത് നമ്മേ സഹായിക്കും. എന്നാല്‍ എല്ലാവരും ഒരേ കര്‍മ്മങ്ങളല്ല ചെയ്യേണ്ടത്. ഒരോരുത്തരുടെ നക്ഷത്രം അനുസരിച്ച് ചെയ്യേണ്ട കര്‍മ്മങ്ങള്‍ മാറ്റം വരും.
ചിത്തിര: ചിത്തിര നക്ഷത്രക്കാര്‍ പുതുവര്‍ഷം ഗുണകരമാക്കുന്നതിന് സുബ്രഹ്മണ്യ സ്വാമിയുടെയും വിഘ്‌നേശ്വരന്റെയും പ്രീതിയാണ് സ്വന്തമാക്കേണ്ടത്. ഇതിനായി സുബ്രഹ്മണ്യ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും കുമാരസൂക്ത പുഷ്പാഞ്ജലി കഴിക്കുന്നതും ഏറെ നല്ലതാണ്. നിത്യവും ഗണനായകാനായ ഗണപതിയെ വന്ദിക്കുന്നത് ചിത്തിര നക്ഷത്രക്കാര്‍ക്ക് ഗുണം ചെയ്യും. ഗണേശ പ്രീതിക്കായി മന്ത്രങ്ങള്‍ ജപിക്കാം. വീട്ടില്‍ ഗണപതി ഹോമം നടത്തുന്നതും ചിത്തിര നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാക്കാന്‍ സഹായിക്കും.