Publish Date: Mon, 19 Dec 2022 (15:15 IST)
Updated Date: Mon, 19 Dec 2022 (15:18 IST)
ഒരു വര്‍ഷംകൂടി അവസാനിക്കുകയാണ്. 2022ല്‍ നിന്നും 2023ലേക്ക് കടക്കുമ്പോള്‍ പുതുവര്‍ഷം സന്തോകരവും ഭാഗ്യദായകവുമാക്കുന്നതിന് ഓരോ നക്ഷത്രക്കാരും ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. വര്‍ഷാരംഭം മുതല്‍ തന്നെ ഗുണങ്ങള്‍ ലഭിക്കാന്‍ ഇത് നമ്മേ സഹായിക്കും. എന്നാല്‍ എല്ലാവരും ഒരേ കര്‍മ്മങ്ങളല്ല ചെയ്യേണ്ടത്. ഒരോരുത്തരുടെ നക്ഷത്രം അനുസരിച്ച് ചെയ്യേണ്ട കര്‍മ്മങ്ങള്‍ മാറ്റം വരും.
പുതുവര്‍ഷം ഐശ്വര്യപൂര്‍ണമാക്കുന്നതിന് അത്തം നക്ഷത്രക്കാര്‍ വിഘ്‌നേശ്വരന്റെയും, വിഷണു ഭഗവാന്റെയും പ്രീതിയാണ് സ്വന്തമാക്കേണ്ടത്. വീടുകളില്‍ ഗണപതി ഹോമം നടത്തുന്നത് അത്തം നക്ഷത്രക്കാര്‍ക്ക് ഗുണം ചെയ്യും.ഗണപതി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും വിഘ്‌നേശ്വരന് കറുകമാല സമര്‍പ്പിക്കുന്നതും നല്ലതാണ്. വിഷ്ണു പ്രീതി സ്വന്തമാക്കുന്നതിനായി വിഷ്ണു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും ഭഗവാന് പാലഭിഷേകം നടത്തുന്നതും ഗുണം ചെയ്യും. ആയില്യ പൂജ നടത്തുന്നതും അത്തം നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാക്കുന്നതിന് ഏറെ നല്ലതാണ്.