Publish Date: Thu, 30 Jun 2022 (13:35 IST)
Updated Date: Thu, 30 Jun 2022 (13:37 IST)
ശ്രീകൃഷ്ണന്റെ ജന്മനക്ഷത്രമെന്ന പേരിലാണ് രോഹിണി നക്ഷത്രം പ്രസിദ്ധമായത്. രോഹിണി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ഈ വര്‍ഷം സാമാന്യം മെച്ചപ്പെട്ടതാണ്. മുതിര്‍ന്നവരുടെ ഉപദേശം കേട്ട് ഉത്തമ പ്രവര്‍ത്തികള്‍ ചെയ്യാന്‍ അവസരം കൈവരും. ഇവരുടെ കണ്ണുകള്‍ വലുതും തിളക്കമുള്ളതുമായിരിക്കും. ആത്മവിശ്വാസമാണ് ഇവരുടെ കൈമുതല്‍. ജീവിതം ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും.
പ്രവര്‍ത്തനങ്ങളില്‍ വിജയവും നേടും. സാമ്പത്തിക സഹായം ലഭിക്കും. ഉപകാരങ്ങള്‍ക്ക് തക്കതായ പ്രതിഫലം ലഭിക്കാന്‍ സാഹചര്യം ഉണ്ടാവും. കൃഷി, വ്യവസായം തുടങ്ങിയവയില്‍ പുരോഗതിയുണ്ടാവും. ആദായം പൊതുവേ വര്‍ധിക്കാനിടവരും. ഭൂമി കൈമാറ്റം വഴി ധനസമ്പാദനത്തിനു സാധ്യത. മാതാവിനോട് ഇവര്‍ക്ക് പ്രത്യേകതയുണ്ട്. രോഹിണി നക്ഷത്രക്കാര്‍ സാധാരണയായി അല്പം മെലിഞ്ഞ ശരീരപ്രകൃതക്കാരായി കാണുന്നു.