Publish Date: Wed, 29 Jun 2022 (15:01 IST)
Updated Date: Wed, 29 Jun 2022 (15:04 IST)
സ്വയം ആര്‍ക്കും എന്തും വിശ്വസിക്കാം, പക്ഷെ ആ വിശ്വാസം സമൂഹത്തിന് ദോഷകരമാവുമ്പോഴാണ് പ്രശ്‌നം. അവിടെയാണ് മന്ത്രവാദങ്ങളും പ്രാര്‍ത്ഥനകളും അമിത വിശ്വാസവും പതുക്കെ അന്ധവിശ്വാസവും ഉണ്ടാകുന്നത്. ഒരു വിശ്വാസം ശരിയല്ലെന്ന് തെളിയുമെങ്കിലും ചിലര്‍ക്ക് ആ വിശ്വാസത്തെ ഉപേക്ഷിക്കാന്‍ കഴിയാറില്ല. ഇത് അന്ധവിശ്വാസത്തിന്റെ പാതയാണ്.
ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജ്യോതിഷമെന്നാണ് ഇന്നത്തെ തലമുറ പറയുന്നത്. മൂവായിരത്തോളം വര്‍ഷങ്ങള്‍ക്കുമുന്‍പ് അന്ന് ജീവിച്ചിരുന്ന മനുഷ്യര് എഴുതി വെച്ച കാര്യങ്ങള്‍ ഒരുമടിയുമില്ലാതെ അക്ഷരം പ്രതി വിശ്വസിച്ചു പോരുന്നതിനെ അന്ധവിശ്വാസമെന്നല്ലാതെ എന്ത് പറയണമെന്നാണിവര്‍ ചോദിക്കുന്നത്.
എന്നാല്‍, ജ്യോതിഷം തന്നെ പറയുന്നുണ്ട്. ഒന്നും അമിതമല്ലെന്ന്. ജ്യോതിഷം നോക്കുന്നത് തന്നെ ഹിന്ദു മതത്തിലുള്ളവരാണ്. അപ്പോള്‍ അത് എല്ലാ മനുഷ്യര്‍ക്കുമുള്ളതല്ല. വിശ്വാസികളായ, ഹിന്ദു മനുഷ്യര്‍ക്കുള്ളതാണ്. ജ്യോതിഷം സത്യമാണെന്ന് വിശ്വസിക്കുന്നവരാണ് പകുതിയിലധികം ആളുകളും. സത്യമല്ലെന്ന് തെളിയിക്കപ്പെട്ടാലും വിശ്വസിക്കാന്‍ കൂട്ടാക്കാത്തവര്‍. അതാണ്, അവരുടെ വിശ്വാസവും അവിശ്വാസികളുടെ അന്ധവിശ്വാസവും.