Publish Date: Wed, 20 Nov 2024 (18:34 IST)
Updated Date: Wed, 20 Nov 2024 (18:37 IST)
ശാരീരക്ഷമത കൊണ്ട് തന്നെ ഇടവ രാശിക്കാരെ എളുപ്പം തിരിച്ചറിയാനാവും. ഒരു സാഹചര്യത്തോട് എളുപ്പം ഇണങ്ങിച്ചേരാന്‍ കഴിയാത്ത ഇവര്‍ക്ക് എളുപ്പം രോഗം ബാധിക്കാം. ഏത് ജോലിയും നിസാരമായി ചെയ്ത് തീര്‍ക്കാവുന്ന കായികക്ഷമത ഇവര്‍ക്കുണ്ടായിരിക്കും. മോശമായ സാഹചര്യങ്ങള്‍ ആരോഗ്യത്തെ എളുപ്പം ബാധിക്കുമെന്നതിനാല്‍ പ്രത്യേകം സൂക്ഷിക്കുന്നത് നന്നായിരിക്കും.
ഇടവ രാശിയിലുള്ളവര്‍ പ്രായോഗികബുദ്ധിയുള്ളവരും ഉറച്ച ഇച്ഛാശക്തിയുള്ളവരും സ്ഥിരോത്സാഹത്തില്‍ ശ്രദ്ധേയമായ കഴിവുള്ളവരുമായിരിക്കും. സ്‌നേഹം, സൌന്ദര്യം, സംഗീതം എന്നിവയോട് പ്രത്യേക താല്‍പ്പര്യമുള്ളവരും സ്‌നേഹസമ്പന്നരും ആഢംബരതല്‍പ്പരരും ആയിരിക്കും അവര്‍. കര്‍ക്കശവും ദൃഢവും സ്വാര്‍ത്ഥവുമായ മനസാവും ഈ രാശിക്കാര്‍ക്ക് പൊതുവേ ഉണ്ടാവുക. ഇടവ രാശിയിലുള്ളവര്‍ ഞായറാഴ്ചയോ വ്യാഴാഴ്ചയോ പുതുസംരഭങ്ങള്‍ തുടങ്ങുന്നതോ ധനമിടപാടുകള്‍ നടത്തുകയോ ചെയ്യുന്നതാവും ഉചിതം. മറ്റ് ദിവസങ്ങള്‍ ഇക്കാര്യങ്ങള്‍ക്ക് ഉചിതമായിരിക്കില്ല.