Publish Date: Mon, 18 Nov 2024 (17:07 IST)
Updated Date: Mon, 18 Nov 2024 (17:02 IST)
ഈ രാശിക്കാര്‍ക്ക് പൊതുവെ മികച്ച വര്‍ഷമാണിത്. മാതാപിതാക്കളുടെ ആരോഗ്യനില തൃപ്തികരമല്ല. സര്‍ക്കാര്‍ നടപടികളില്‍ ജയം. അയല്‍ക്കാരോട് സ്നേഹപൂര്‍വം പെരുമാറുക കുടുംബാംഗങ്ങളുമായി യോജിച്ചു പോകുക.അനാവശ്യ ചെലവുകളും അലച്ചിലും ഉണ്ടാകും. വിചാരിച്ച കാര്യങ്ങള്‍ നടപ്പിലാകാന്‍ കാലതാമസമുണ്ടാകും.
ദാമ്പത്യ ബന്ധത്തില്‍ സാധാരണ രീതിയിലുള്ള ഉയര്‍ച്ച താഴ്ച കാണും. പ്രബലരുടെ സഹായം ലഭ്യമാവും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. സഹപ്രവര്‍ത്തകരുടെയും ജോലിക്കാരുടെയും സഹകരണം ലഭിക്കും. വീട്ടില്‍ മംഗള കര്‍മ്മങ്ങളൊന്നും നടന്നില്ലെങ്കിലും സന്തോഷവും ശാന്തതയും കളിയാടും. ചെറിയതോതില്‍ പണപ്രശ്നങ്ങള്‍ പലതുണ്ടാകും.വ്യാപാരത്തില്‍ മെച്ചമുണ്ടാകും. കിട്ടാനുള്ള പണം വസൂലാക്കും.