Webdunia - Bharat's app for daily news and videos

Install App

ഏപ്രില്‍ 24 വെള്ളിയാഴ്‌ച, നടക്കുന്നത് ചില അപ്രതീക്ഷിത സംഭവങ്ങള്‍ !

ഉമേഷ് ശ്രീരാഗം
വ്യാഴം, 23 ഏപ്രില്‍ 2020 (20:23 IST)
മേടം
 
സാമ്പത്തികമായി പല നേട്ടങ്ങളും ഉണ്ടാകും. ആരോഗ്യം പൊതുവേ മെച്ചം. തൊഴില്‍ രംഗത്ത് ഉണ്ടായിരുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാവും. ദാമ്പത്യത്തില്‍ വിള്ളല്‍ വീഴാതെ ശ്രദ്ധിക്കണം. 
 
ഇടവം
 
തൊഴില്‍ രംഗം പൊതുവേ അനുകൂലമായിരിക്കും. വിദേശത്ത് നിന്ന് അനുകൂലമായ വാര്‍ത്തകള്‍ ശ്രവിക്കാന്‍ ഇടവരും. കാര്‍ഷിക രംഗത്ത് അഭിവൃദ്ധിയുണ്ടാകും. വിദ്യാഭ്യാസ രംഗത്ത് ഏറെ ശ്രദ്ധിക്കാന്‍ സാധ്യത. 
 
മിഥുനം
 
ഉദ്വേഗം നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്ന് ആശ്വാസം ലഭിക്കും. ആരോഗ്യം പൊതുവേ മെച്ചമാവും. സാമ്പത്തികമായി പൊതുവേ നല്ല സമയം. സന്താനങ്ങളാല്‍ സന്തോഷത്തിന് സാധ്യത. അയല്‍ക്കാരുമായി ചില്ലറ രസക്കേടുണ്ടാവും. 
 
കര്‍ക്കിടകം
 
അനാവശ്യമായ അലച്ചില്‍, ടെന്‍ഷന്‍ എന്നിവയ്ക്ക് സാധ്യത. വാഹനം, ഗൃഹം എന്നിവയില്‍ നിന്ന് കൂടുതല്‍ വരുമാനം ഉണ്ടാവും. പൊലീസ്, കോടതി എന്നിവയുമായി ബന്ധപ്പെട്ട തൊഴില്‍ ചെയ്യുന്നവര്‍ക്ക് പൊതുവെ മെച്ചപ്പെട്ട സമയം. 
 
ചിങ്ങം
 
കലാരംഗത്തുള്ളവര്‍ക്ക് പൊതുവേ മെച്ചപ്പെട്ട സമയം. പലവിധം ആദായം ലഭിക്കാന്‍ സാധ്യത. ഗുരുജനങ്ങളുടെ അനുഗ്രഹാശിസ്സുകള്‍ക്ക് പാത്രമാവും. ആരോഗ്യം പൊതുവേ മെച്ചമാവും. വാഹന യാത്ര കഴിവതും ശ്രദ്ധയോടെ നടത്തുക. 
 
കന്നി
 
കുടുംബാംഗങ്ങളുമായി കലഹിക്കാന്‍ സാധ്യത. ഏര്‍പ്പെടുന്ന ഏത് കാര്യത്തിലും ജാഗ്രത വേണം. ഭാവി കാര്യങ്ങളെ ഓര്‍ത്ത് വിഷമിക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തികമായി ചില്ലറ വിഷമതകള്‍ ഉണ്ടാവും. 
 
തുലാം
 
ഉദ്ദേശിച്ച പല കാര്യങ്ങളും സമയത്തിനുള്ളില്‍ ചെയ്തു തീര്‍ക്കാന്‍ സാധിക്കും. സാമ്പത്തികമായി പൊതുവേ നേട്ടമുണ്ടാവും. തൊഴില്‍ രംഗത്ത് മെച്ചപ്പെട്ട സമയം. ചുറ്റുപാടുകള്‍ പൊതുവെ അനുകൂലമാവും. ആഡംബര വസ്തുക്കള്‍ വാങ്ങും. 
 
വൃശ്ചികം
 
ഏര്‍പ്പെടുന്ന ഏതു കാര്യത്തിലും ചില പൊരുത്തക്കേടുകള്‍ ഉണ്ടാവും. മനസ്സിന് ഏകാഗ്രത നഷ്ടപ്പെടാം. എങ്കിലും ഉച്ചയോടെ കാര്യങ്ങള്‍ക്ക് മാറ്റം വരും. മംഗള കാര്യങ്ങള്‍ സംബന്ധിച്ച ശുഭ വാര്‍ത്ത ശ്രവിക്കാന്‍ അവസരമുണ്ടാവും. 
 
ധനു
 
സാമ്പത്തികമായി ഏര്‍പ്പെടുന്ന ഏതു കാര്യങ്ങളിലും അതീവ ജാഗ്രത ആവശ്യമാണ്. വ്യാപാര രംഗത്ത് പ്രതീക്ഷിക്കുന്നത്ര പുരോഗതി ഉണ്ടായെന്നു വരില്ല. ആരോഗ്യ രംഗത്ത് ചില്ലറ പ്രശ്നങ്ങളുണ്ടായെന്നു വരാം. 
 
മകരം
 
ആഡംബര വസ്തുക്കള്‍ ലഭിക്കാന്‍ അവസരമുണ്ടാവും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ഉദ്ദേശിച്ച വരുമാനം ലഭിക്കാന്‍ അവസരം. ആത്മവിശ്വാസം വര്‍ദ്ധിക്കും. തൊഴില്‍ രംഗത്തെ തടസങ്ങള്‍ നീങ്ങിക്കിട്ടും. 
 
കുംഭം
 
ഔദ്യോഗിക രംഗത്ത് പല ഉയര്‍ച്ചകള്‍ക്കും സാധ്യത. ആദായം വര്‍ദ്ധിക്കും. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പൊതുവേ മെച്ചപ്പെട്ട സമയമായിരിക്കും. കാര്‍ഷിക രംഗത്ത് പൊതുവേ മാന്ദ്യമായിരിക്കും ഫലം. 
 
മീനം
 
ഗുരുജനങ്ങളെയും മാതാപിതാക്കളെയും അനുസരിച്ചു പോവുക ഉത്തമം. ഉദ്ദേശിച്ച പല കാര്യങ്ങളും നടക്കാന്‍ സാധ്യത. നിര്‍ബ്ബന്ധബുദ്ധി ഉപേക്ഷിക്കുന്നത് നന്ന്. തൊഴില്‍ തര്‍ക്കങ്ങള്‍ മിക്കതും ഒത്തുതീര്‍പ്പിലാവും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

കാര്‍ത്തിക നക്ഷത്രക്കാര്‍ ഈമാസം ഗുണകരമാകാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഭരണി നക്ഷത്രക്കാര്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ജപിക്കുന്നത് ദോഷങ്ങളെയകറ്റാന്‍ സഹായിക്കും

ഈമാസം ഇടവം രാശിക്കാര്‍ക്ക് കലാരംഗത്ത് അപമാനമുണ്ടാകാം

ഈമാസം മേടം രാശിക്കാര്‍ക്ക് ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ധിക്കും

അടുത്ത ലേഖനം
Show comments