Daily Horoscope
✕

ശയനപ്രദക്ഷിണം ചെയ്യുന്നത് എന്തിന്?

വെറും വഴിപാടോ നേര്‍ച്ചയോ മാത്രമല്ല ശയനപ്രദക്ഷിണം!

Webdunia
ബുധന്‍, 14 മാര്‍ച്ച് 2018 (15:57 IST)
എന്തിനാണ് ശയനപ്രദക്ഷിണം ചെയ്യുന്നത്? അങ്ങനെ ആരെങ്കിലും ചോദിച്ചാല്‍ ഉത്തരമില്ലാതെ നില്‍ക്കേണ്ടിവന്നിട്ടില്ലേ നമ്മളില്‍ ചിലരെങ്കിലും? എന്തിനാണ് ശയനപ്രദക്ഷിണമെന്ന ചോദ്യം ഒരിക്കലെങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടാകും ഒരു ഹിന്ദുവിന്. 
 
ഒരു വഴിപാടെന്നോ നേര്‍ച്ചയെന്നോ ഉള്ള നിലയിലല്ലാതെ ശയനപ്രദക്ഷിണത്തിന്‍റെ ആവശ്യകതയിലേക്കും അതിന്‍റെ ശാസ്ത്രീയ വശങ്ങളിലേക്കും ചിന്തിച്ചുനോക്കിയിട്ടുണ്ടോ?
 
കൂടുതല്‍ പേരും ‘ഇല്ല’ എന്നുതന്നെയാവും ഉത്തരം നല്‍കുന്നത്. കാരണം, ക്ഷേത്രങ്ങളിലെ പല ആചാരങ്ങളും വഴിപാടുകളുമെല്ലാം പരമ്പരാഗതമായി നടന്നുപോരുന്നതായതിനാല്‍ അതിന്‍റെ ആഴങ്ങളിലേക്ക് കടക്കാന്‍ ആരും സാധാരണയായി ശ്രമിക്കാറില്ല. ശയനപ്രദക്ഷിണം ഏറ്റവും വിശിഷ്ടമായ ഒരു ആചാരമാണ്.
 
പലപ്പോഴും പ്രാര്‍ത്ഥനകളില്‍ മനസ് പൂര്‍ണമായും മുഴുകുമ്പോഴും ശാരീരികമായ അര്‍പ്പണം അതില്‍ ഉണ്ടാകുന്നില്ല. എന്നാല്‍ മനസും ശരീരവും ഒരുപോലെ പൂര്‍ണമായും അര്‍പ്പിക്കപ്പെടുന്ന ഒരു ആരാധനയാണ് ശയന പ്രദക്ഷിണം. അത് ആരാധിക്കുന്ന ദൈവത്തിന് മുന്നിലുള്ള പൂര്‍ണമായ സമര്‍പ്പണമാണ്. മാത്രമല്ല, ഈ ആരാധനയിലൂടെ ശരീരത്തിന് ഏറ്റവും ദിവ്യമായ ഒരു ചൈതന്യം ലഭിക്കുന്നു. അതുമൂലം ലഭിക്കുന്ന ഊര്‍ജ്ജവും വലുതാണ്.
 
പല ക്ഷേത്രങ്ങളിലും പുരുഷന്‍‌മാരും സ്ത്രീകളും ശയനപ്രദക്ഷിണം നടത്താറുണ്ട്. എന്നാല്‍ ഗുരുവായൂര്‍ പോലുള്ള ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് ശയനപ്രദക്ഷിണം അനുവദിച്ചിട്ടില്ല. പകരം സ്ത്രീകള്‍ അടിപ്രദക്ഷിണം ചെയ്യുന്നത് ശയനപ്രദക്ഷിണത്തിന് തുല്യമായി കണക്കാക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

2026 നവംബർ മാസഫലം:തൊഴിൽ, ധനം, ആരോഗ്യം, കുടുംബം: 12 രാശികളുടെയും സമ്പൂർണ്ണ രാശിഫലം

Monthly Horoscope October 2026: സമ്പത്ത് വന്ന് ചേരുമോ, തൊഴിലിൽ നേട്ടം!, നിങ്ങളുടെ ഒക്ടോബർ മാസത്തെ രാശിഫലം അറിയാം

ഈ തീയതികളില്‍ ജനിച്ചവര്‍ അവരുടെ കുടുംബത്തിന് ഭാഗ്യവാന്മാര്‍

നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്താല്‍ കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയും!

സെപ്റ്റംബറിലെ ഗ്രഹമാറ്റം: ഈ 5 നക്ഷത്രക്കാർക്ക് തൊഴിലിലും ധനകാര്യത്തിലും ഭാഗ്യത്തിന്റെ നാളുകൾ

അടുത്ത ലേഖനം
Show comments