സൂര്യനമസ്‌കാരത്തിന് അദൃശ്യ ശക്തികളുമായി ബന്ധമുണ്ടോ ?
സൂര്യനമസ്‌കാരത്തിന് അദൃശ്യ ശക്തികളുമായി ബന്ധമുണ്ടോ ?
Publish Date: Fri, 03 Aug 2018 (16:40 IST)
Updated Date: Fri, 03 Aug 2018 (16:42 IST)
പുരാതനകാലം മുതല്‍ തുടര്‍ന്നുവരുന്നതാണ് സൂര്യനമസ്‌കാരം. സൂര്യഭഗവാനോടുള്ള പ്രാർഥനയാണിതെങ്കിലും ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാത്തവര്‍ നിരവധിയാണ്. ഇതൊരു യോഗ രീതി കൂടിയാണ്.
ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കാനും മനസിനെ അലട്ടുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കി കൂടുതല്‍ ഏകാഗ്രതയും ധൈര്യവും പകരാന്‍ സൂര്യനമസ്‌കാരം സഹായിക്കും. വിശ്വാസങ്ങളിലും ആചാരങ്ങളിലും സൂര്യനമസ്‌കാരത്തിനു പ്രത്യേക പരിഗണന നല്‍കുന്നുണ്ട്.
പുരാതനകാലത്ത് ആചാര്യന്മാര്‍ പതിവായി സൂര്യനമസ്‌കാരം ചെയ്‌തിരുന്നു. സൂര്യഭഗവാനോടുള്ള പ്രാർഥന കൂടിയായതിനാല്‍ വിശ്വാസവുമായി ഈ യോഗാ രീതിയെ ബന്ധിപ്പിച്ചിരുന്നു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സൂര്യനമസ്‌കാരം ചെയ്യുന്നവര്‍ വളരെക്കുടുതലാണ്. വിശ്വാസത്തിന്റെയും ആരാധനയുടെയും ഭാഗമായിട്ടാണ് ഈ രീതി തുടരുന്നത്.
സൂര്യഭഗവാനെ പ്രീതിപ്പെടുത്താന്‍ സൂര്യനമസ്‌കാരത്തിലൂടെ കഴിയുമെന്ന വിശ്വാസവും നിലനില്‍ക്കുന്നുണ്ട്. ഒരു ദിവസത്തിന്റെ ആരംഭം സൂര്യന്‍ മുഖേനെയാണെന്നും അതിനാല്‍ സൂര്യനമസ്‌കാരം അദൃശ്യമായ ശക്തികള്‍ പകരുമെന്ന് വിശ്വസിക്കുന്നവരും ചെറുതല്ല.