Webdunia - Bharat's app for daily news and videos

Install App

കൌമാരക്കാരികള്‍ സമ്മര്‍ദ്ദത്തില്‍ ?; എന്തുകൊണ്ടെന്നല്ലേ ? - അതുതന്നെ കാരണം !

കൌമാരപ്രായക്കാര്‍ സമ്മര്‍ദ്ദത്തില്‍ ?

Webdunia
ചൊവ്വ, 7 നവം‌ബര്‍ 2017 (12:48 IST)
വെബ്‌സൈറ്റുകളും മാഗസിനുകളും പുതിയ ജീവിത ക്രമങ്ങളും നമ്മുടെ കൌമാരങ്ങളെ സംഘര്‍ഷത്തിലാക്കുന്നോ? സെക്സിയാകൂ എന്ന ഉപദേശം അവരെ നിരാശരാക്കുന്നെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. സമൂഹത്തിന്‍റെ മാറ്റങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ഒപ്പം ഉയരാന്‍ കഴിയുമോ എന്ന ആശങ്ക 20നു താഴെയുള്ളവരെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കുന്നു. 
 
ഒരു തലമുറ സമ്മര്‍ദ്ദത്തിലാണെന്ന് പഠനങ്ങള്‍ പറയുമ്പോള്‍, കുട്ടികളുടെ ജീവിതവിജയത്തിന്‍റെ അളവുകോലുകള്‍ സൌന്ദര്യവും ആകര്‍ഷണീയതയുമായി മാറുന്നു എന്നതും ആശങ്കപ്പെടുത്തുന്നു. യുകെ ആസ്ഥാനമായ ഗേള്‍ ഗൈഡിംഗാണ് പഠനങ്ങള്‍ നടത്തിയത്. ലോകമെമ്പാടും കൌമാരക്കാര്‍ ഇതേ പ്രതിസന്ധി നേരിടുന്നുണ്ടത്രേ. നടിമാരുടെയും ഗ്ലാമര്‍ മോഡലുകളുടെയും ചിത്രങ്ങള്‍ പരിശോധിച്ചതിനും ശേഷം, അഞ്ചില്‍ രണ്ട് ആള്‍ക്കാര്‍ക്കും സ്വയം മോശമാണെന്ന തോന്നല്‍ ഉണ്ടാകുന്നു. 
 
മുതിര്‍ന്നവര്‍ സൃഷ്ടിക്കുന്ന കൃത്രിമ അന്തരീക്ഷത്തില്‍ സന്തുലിതമല്ലാത്ത സാഹചര്യങ്ങളില്‍ വളരാന്‍ നിര്‍ബന്ധിതരാകുകയാണ് കൌമാരം. അവരുടെ വൈകാരികതയെ ഇതു മുറിവേല്‍പ്പിക്കുന്നു. കുടുംബ ബന്ധങ്ങളില്‍ പ്രശ്നങ്ങളുള്‍ലവര്‍ ഇതുമൂലം വേഗത്തില്‍ വിഷാദത്തിന് അടിമപ്പെടുകയും പ്രശ്നങ്ങള്‍ക്കു കീഴടങ്ങുകയും ചെയ്യുന്നു.
 
സൌന്ദര്യവും അകര്‍ഷണീയതും സെക്സി ലുക്കും വര്‍ദ്ധിപ്പിക്കാന്‍ അടിക്കടി ശ്രമം നടത്തുന്ന ഇവര്‍ക്ക് സംതൃപ്തി ലഭിക്കാത്ത പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു. ജീവിതത്തിന് വഴിത്തിരിവാകുന്ന ഈ പ്രായത്തില്‍ ആത്മവിശ്വാസം കുറയുകയും വിഷാദത്തിന് അടിപ്പെടുകയും ചെയ്യുന്നത് ജീവിതത്തില്‍ വളരെയധികം പ്രത്യാഘാതങ്ങള്‍ക്കു കാരണമാകുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തനിച്ചിരിക്കാൻ ഇഷ്ടമാണോ? ഇത് നിങ്ങളെ കുറിച്ചാണ്!

ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!

ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!

അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

അടുത്ത ലേഖനം
Show comments