Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകണം: വനിതാ കമ്മിഷൻ

കുട്ടികളെ പീഡിപ്പിക്കുന്നവർക്കെതിരെ കർശന നടപടികൾ വേണം

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകണം: വനിതാ കമ്മിഷൻ
, ചൊവ്വ, 7 നവം‌ബര്‍ 2017 (10:35 IST)
പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകണമെന്ന് ഡൽഹി വനിതാ കമ്മിഷൻ ആവശ്യപ്പെട്ടു. ഇത്തരം കേസുകളിലെ കുറ്റക്കാർക്ക് ആറുമാസത്തിനകം വധശിക്ഷ നൽകണമെന്നാണ് കമ്മിഷന്റെ ആവശ്യമെന്ന് അധ്യക്ഷ സ്വാതി മാലിവൽ വ്യക്തമാക്കി. 
 
തലസ്ഥാന നഗരത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം വർധിച്ചു വരുന്ന സാഹചര്യത്തിലാണിത്. കുട്ടികൾക്കെതിരായ ആക്രമണത്തിൽ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഉന്നതതല സമിതിയെ രൂപീകരിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. 
 
'ആറു മാസത്തിനുള്ളിൽ വധശിക്ഷയെന്ന നിയമം വന്നാൽ ആ ഭയത്തിലെങ്കിലും ഇത്തരം കുറ്റകൃത്യങ്ങളിൽനിന്ന് അവർ പിൻമാറണം. അങ്ങനെയെ ഇത്തരം ആളുകളുടെ മാനസികാവസ്ഥ മാറ്റാനാകുകയുള്ളു. കഴിഞ്ഞ രണ്ടു വർഷമായി ഉന്നതതല സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്രസർക്കാരിനെ നിരവധിത്തവണ കണ്ടുവരികയാണ്. ഇനി ഇക്കാര്യം ആവശ്യപ്പെട്ട് തെരുവിലിറങ്ങേണ്ടിവരുമെന്നു തോന്നുന്നു' - അവർ കൂട്ടിച്ചേർത്തു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡൊണാള്‍ഡ് ട്രംപിന് ‘നടുവിരല്‍ നമസ്‌കാരം’ നല്‍കി; പിന്നീട് യുവതിക്ക് സംഭവിച്ചത്...