Webdunia - Bharat's app for daily news and videos

Install App

'പാലില്ലാത്തവന്റെ വേദന പാലില്ലാത്തവനെ അറിയൂ അച്ചോ'- സിസേറിയൻ അത്ര സുഖമുള്ള ഏർപ്പാടല്ല: വൈറൽ കുറിപ്പ്

Webdunia
തിങ്കള്‍, 22 ജൂലൈ 2019 (17:52 IST)
പ്രസവം കഴിഞ്ഞാൽ ‘സുഖപ്രസവം’ ആയിരുന്നോ എന്ന് പലരും ചോദിക്കാറുണ്ട്. അത്ര സുഖമുള്ള കാര്യമല്ല ഇതെന്ന് അനുഭവിച്ചവർക്കേ അറിയൂ. ആരോഗ്യ പ്രശ്നങ്ങൾ കാരണം പലർക്കും ഡോക്ടർമാർ സിസേറിയൻ ആണ് നിർദേശിക്കുക. എന്നാൽ, സിസേറിയനാണെന്ന് അറിഞ്ഞാൽ ‘സുഖമായല്ലോ വേദന ഒന്നും അറിയേണ്ടല്ലോ’ എന്നാവും അടുത്ത ചോദ്യം. എന്നാൽ, സിസേറിയനും അത്ര സുഖമുള്ള ഏർപ്പാടല്ല എന്ന് പറയുകയാണ് ജസീമ എന്ന വീട്ടമ്മ. 
 
ജസീമയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
 
ഇന്നത്തോടെ മോള്‍ക്ക് ആറു മാസം തികഞ്ഞു. എത്ര പെട്ടെന്നാണ് കുഞ്ഞിന് ആറു മാസം ആയെന്നു എല്ലാരും പറഞ്ഞു. എല്ലാ അമ്മമാരെയും പോലെ അത്ര സുഖകരം ഒന്നും ആയിരുന്നിലാ ഈ കാലഘട്ടം. എന്റെ ജീവിതത്തിലെ ഏറ്റവും വൈഷമ്യം നിറഞ്ഞതും എന്നാല്‍ അതിലുപരി പുതിയ സന്തോഷങ്ങളും നിറഞ്ഞതായിരുന്നു ഈ ആറു മാസം. അപ്പൊ അതിനു മുന്‍പോ??????
 
എന്റെ 28 ആം വയസ്സിലാണ് ഞാന്‍ ഗര്‍ഭിണി ആകുന്നത്, നാട്ടുകാരുടെയും ബന്ധുക്കളുടെയും അഭിപ്രായപ്രകാരം അത് ‘ടൂ ലേറ്റ് ‘ആണ്. ആദ്യത്തെ 3 മാസങ്ങളൊക്കെത്തന്നെയും കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ലാതെ കടന്നു പോയി. കാണുന്നവരൊക്കെ ചോദിച്ചു റസ്റ്റ് ഒന്നും പറഞ്ഞില്ലാലോ, എല്ലാം ഓക്കേ അല്ലെ എന്ന്. എന്തിനു പറയണം നാലാം മാസത്തെ ചെക്കപ്പ് നു ശേഷം ഡോക്ടര്‍ പറഞ്ഞു, you have short cervix, ടേക്ക് പ്രോപ്പര്‍ റസ്റ്റ്, otherwise പ്രീ term ഡെലിവറി ആകും. അധികം വൈകാതെ cervical സ്റ്റിച്ച് ഇട്ടു ഞാന്‍ ബെഡ് റസ്റ്റ് ല്‍ ആയി. ആറാം മാസത്തോടെ placental insufficiency diagnose ചെയ്ത് ഏതാണ്ട് ഡെലിവറി വരെ ദിവസേന ഇഞ്ചക്ഷനും ഒന്നിടവിട്ട് iv യും ആയിരുന്നു. 37 ആം ആഴ്ച അയപ്പോള്‍ ഡെലിവറി induce ചെയ്യാം എന്ന് എന്റെ ഡോക്ടര്‍ പറഞ്ഞു. പലവിധ കാരണങ്ങള്‍ കൊണ്ട് ഏറെ വൈകാതെ സിസ്സേറിയന്‍ സെക്ഷന്‍ ലൂടെ കുഞ്ഞു പുറത്ത് വന്നു.
 
പോസ്റ്റ് ഓപ്പറേറ്റീവ് യൂനിറ്റില്‍ അനസ്‌തേഷ്യയുടെ മയക്കത്തില്‍ കിടക്കുമ്‌ബോള്‍ കുഞ്ഞായിരുന്നു മനസ്സ് നിറയെ. ബൈ തെ വേ, പലരുടെയും വിചാരം സി സെക്ഷന്‍ എന്ന് വെച്ചാല്‍ വായുവിലൂടെ കുഞ്ഞിനെ എടുക്കുക എന്നാണ്, അതായത് പ്രസവ വേദന ഇല്ലാലോ, ‘simply ‘ഫ്രീ ആയി ഒരു കുഞ്ഞിനെ കിട്ടുക എന്നാണ്. ഈ സി സെക്ഷന്‍ സിമ്ബിള്‍ ആണല്ലോ ഞാനും അന്നേരം ഓര്‍ത്തു. എന്നാല്‍ സെഡേഷന്‍ വിട്ടു തുടങ്ങിയതോടെ അതിഭീകരമായ വേദന അടിവയറ്റിലൂടെ അരിച്ചു കയറി. അതിങ്ങനെ കൂടി കൂടി അങ്ങോട്ടും ഇങ്ങോട്ടും തിരിയാന്‍ വയ്യ എന്നായി. അതിനിടയില്‍ നേഴ്‌സ് വന്നു കുഞ്ഞിനെ കൊണ്ട് പാല്‍ കുടിപ്പിക്കാന്‍ ശ്രെമിച്ചു. ഇല്ല, പാല്‍ വന്നിട്ടില്ല, സാരമില്ല വന്നോളും, ഇപ്പൊ റൂമിലേക്ക് മാറാം എന്നും പറഞ്ഞു. ഫോര്‍മുല മില്‍ക്ക് കൊടുക്കണം പാല് വരുന്നത് വരെ എന്നൊക്കെ pediatrician കുഞ്ഞിനെ പരിശോധിച് പറഞ്ഞു. ബന്ധുക്കള്‍ കൂട്ടമായും അല്ലാതെയും അറ്റന്റന്‍സ് തന്നു പോയി, ജനിച്ച അന്ന് തന്നെ കാണണം എന്നാ വാശി പോലെ.
 
സി സെക്ഷന്‍ ന്റെ വേദന അത് അനുഭവിച്ചവര്‍ക്ക് അറിയാം, anyway.. ഒന്നും രണ്ടും മൂന്നും ദിവസങ്ങള്‍ കഴിഞ്ഞു വേദന കുറഞ്ഞു വന്നു, കുറച്ചൊക്കെ നടക്കാന്‍ ആയി, പക്ഷെ ‘പാല്‍ ‘മാത്രം വന്നില്ല. എന്റെ ഡോക്ടര്‍ എന്നെ പരിശോധിച്ച് പറഞ്ഞു, ഒരുതുള്ളി നീര് പോലും ഇല്ല, യൂ ഹാവ് ട്ടു സപ്ലിമെന്റ് , മില്‍ക്ക് സപ്ലൈ ആകുന്നത് വരെ. അത് വരെ കാര്യത്തിന്റെ ഗൗരവം ഞാന്‍ മനസ്സിലാക്കിയിരുന്നില്ല, അസാധാരണമായ ഒരു ടെന്‍ഷന്‍ മനസ്സില്‍ കടന്നു കൂടി. പോകുന്നതിനു മുന്‍പ് പീടിയാട്രിഷ്യന്‍ പറഞ്ഞു, ചിലര്‍ക്ക് ടൈം എടുക്കും, ടെന്‍ഷന്‍ ഫ്രീ ആകൂ, ഹൈഡ്രേറ്റഡ് ആവൂ, പിന്നെ കുഞ്ഞിനെ കുടിപ്പിച്ചു കൊണ്ട് ഇരിക്കൂ.
 
വീട്ടില്‍ എത്തി, സന്ദര്‍ശകര്‍ പ്രവഹിച്ചു കൊണ്ടേ ഇരുന്നു. ദിവസങ്ങള്‍ മാത്രം പ്രായം ഉള്ള കുഞ്ഞിനെ തൊട്ടും പിടിച്ചും ചുംബിച്ചും കൊണ്ടിരുന്നു ചിലര്‍. വേണ്ട എന്ന് പറയാന്‍ നാവു പൊങ്ങിയെങ്കിലും മിണ്ടാതെ ഇരുന്നു. Hmm.. ആഴ്ച ഒന്നു കഴിഞ്ഞു, രണ്ടു കഴിഞ്ഞു, പാല്‍ ഇപോഴും വന്നില്ല. എത്ര ഞെക്കിയിട്ടും പിഴിഞ്ഞിട്ടും ഒന്നും ഇല്ല, ഒന്നോ രണ്ടോ തുള്ളി മാത്രം.. കുഞ്ഞു കുടിക്കുമ്‌ബോള്‍ കരഞ്ഞു കൊണ്ടേ ഇരുന്നു.. വരുന്ന എല്ലാവര്‍ക്കും ചോദിക്കാന്‍ ഒരു കാര്യം മാത്രം, പാലില്ലേ??? ‘പാലില്ലാത്തവന്റെ വേദന പാലില്ലാത്തവനെ അറിയൂ അച്ചോ…’വരുന്നവരുടെ ചോദ്യശരങ്ങളും കുഞ്ഞിന്റെ കരച്ചിലും പാല്‍ വരാത്തതിന്റെ അതിശയവും ഇടകിടക് ഫോര്‍മുല ഉണ്ടാകുന്നതിന്റെയും, ഇതൊന്നും പോരാഞ്ഞിട്ട് ഒടുക്കത്തെ ബാക്ക് പൈനും, എല്ലാം കൂടെ ആയി i became totally depressed. കുഞ്ഞു ഉറങ്ങുമ്‌ബോള്‍ മുഖത്തേക്ക് നോക്കുമ്‌ബോള്‍ കുറ്റബോധം കൊണ്ട് കണ്ണ് നിറയും,ഞാന്‍ എന്നെ തന്നെ വെറുത്ത് തുടങ്ങി. കുഞ്ഞിനെ കാണാന്‍ വരുന്ന ഭര്‍ത്താവിനോട് അകാരണമായി ദേഷ്യപ്പെട്ടു, ഉമ്മയുടെ മുന്‍പില്‍ അലറി കരഞ്ഞു. കാണാന്‍ വരുന്നവര്‍ ഒളിഞ്ഞും തെളിഞ്ഞും സഹതപിച്ചു, പിന്നെ അവരവരുടെ മുലപ്പാലിന്റെ കഥകള്‍, അവര്‍ കേട്ട കഥകള്‍ എല്ലാം പറഞ്ഞു. ചിലവരുടെ വിചാരം ഉണ്ടായിട്ടും കൊടുക്കാത്തത് ആണെന്നാണ്. ചില അനോഫിഷ്യല്‍ ഡോക്ടര്‍സ്, ie, ഒരു ഡിഗ്രിയും ഇല്ലാത്ത ചില പെണ്ണുങ്ങള്‍ പറഞ്ഞു, നല്ല പ്രായം ഉള്ളത് കൊണ്ടാണ് പാല്‍ ഇല്ലാതെ. ഇമ്മാതിരി റിസര്‍ച്ച് നു ഇവര്‍ക്കു അവാര്‍ഡ് കൊടുക്കണം .. അമ്‌ബോ..
 
കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് കഴിഞ്ഞപ്പോ depression കൂടി അതിന്റെ മൂര്‍ധന്യ അവസ്ഥയില്‍ ആയി. കാരണം ഊഹിക്കാമല്ലോ, അന്നത്തെ ദിവസം ഞാന്‍ അനുഭവിച്ച മാനസിക സംഘര്‍ഷം ഒരിക്കലും മറക്കില്ല. വാതില്‍ അടച്ചാണ് bottle മില്‍ക്ക് കൊടുത്തത്. പ്രതീക്ഷ കൈവിടാതെ ഉലുവ കഞ്ഞിയും ശതാവരി കിഴങ്ങും എന്ന് വേണ്ട എല്ലാ ഫുഡും ട്രൈ ചെയ്തു, വീണ്‍ടും വീണ്ടും ഡോക്ടറെ കണ്ടു. ‘ നോ യൂസ്’..
 
ബ്രേസ്‌റ് മില്‍ക്ക് ഈസ് ബെസ്റ്റ് എന്നാ ബോര്‍ഡ് കണ്ടാല്‍ എനിക്ക് അരിശം കയറി, മുന്‍പില്‍ വെച്ച് ആരേലും പാല്‍ കൊടുക്കുന്നത് കണ്ടാല്‍ വേദനയോടെ മുഖം തിരിക്കാന്‍ തുടങ്ങി, dr ലൈവ് programmes ല്‍ ഡോക്ടര്‍സ് ബ്രേസ്‌റ് മില്‍ക്ക് ന്റെ പ്രാധാന്യം വിവരിക്കുമ്‌ബോള്‍ എന്തെന്നില്ലാത്ത സങ്കടം വരും.ചില പെണ്ണുങ്ങളുടെ ചോദ്യത്തിന് ഒരു മയവും കാണില്ല, അവര്‍ വേദനിപ്പിചെ അടങ്ങു..
 
ഫോര്‍മുല മില്‍ക്ക് ന്റെ ടിന്‍ ന്റെ എണ്ണം കൂടി കൂടി വന്നു.രണ്ടര മാസത്തെ കുഞ്ഞിന്റെ വാക്സിനേഷന്‍ നു വേണ്ടി ഡോക്ടറെ കണ്ടു, പ്രോഗ്രസ്സ് ഇല്ല, ബ്രേസ്‌റ് മില്‍ക്ക് വന്നില്ല എന്ന് ഞാന്‍ പറഞ്ഞു. എന്റെ അവസ്ഥ മനസിലാക്കിയത് ആവണം, അദ്ദേഹം പറഞ്ഞു. ചില സ്ത്രീകള്‍ക്ക് പാലില്ലാത്ത അവസ്ഥ കാണാറുണ്ട് its Ok.. ഡോണ്ട് വറി, we dont have any option other than formula. As long as your baby is happily taking feed, everything will be fine. ഇല്ലാത്തത് ഉണ്ടാക്കാന്‍ കഴിയില്ല, ഫോര്‍മുല മില്‍ക്ക് കുടിച് കുഞ്ഞുങ്ങള്‍ വളരുന്നുണ്ട്. ടെന്‍ഷന്‍ അടിക്കാതെ ഇരിക്ക്ക്, ഡോണ്ട് വറി എബൌട്ട് ഇമ്മ്യൂണിറ്റി എന്നൊക്കെ പറഞ്ഞു ഡോക്ടര്‍. ആ ഡോക്ടറെ ഞാന്‍ ഒരിക്കലും മറക്കില്ല.
 
ഫ്രം ദാറ്റ് മൊമെന്റ്, ഞാന്‍ തീരുമാനിച്ചു ഐ ഡോണ്ട് മൈന്‍ഡ് വാട്ട് അതേര്‍സ് സെ, ഐ have ട്ടു ഓവര്‍ കം ദിസ്.
ഈ ആറു മാസവും എന്റെ കുഞ്ഞു ഫോര്‍മുല മില്‍ക്ക് കുടിച്ചാണ് വളര്‍ന്നത്, ഫോര്‍ മി ഇട്‌സ് എ ലൈഫ് സേവ്ര്. എനിക്ക് അറിയാം മുലപ്പാല്‍ ആണ് ഏറ്റവും ബെസ്റ്റ് ഫുഡ് കുഞ്ഞുങ്ങള്‍ക്ക് എന്ന്, മോസ്റ്റ് nutritious . But what if your body produce very less or no breast milk?? ഒരു തുള്ളി പാലും ഇല്ലാത്ത ഒരു ഫസ്റ്റ് ടൈം അമ്മയുടെ മാനസികാവസ്ഥ ചിന്തിച്ചിട്ടുണ്ടോ, ഫോര്‍മുല ഫീഡിങ് ഒരിക്കലും ഈസി അല്ല. ഒരുപാട് ടെന്‍ഷന്‍ ഉണ്ട്, ഓരോപ്രാവശ്യവും bottle സ്റ്റെറിലൈസ് ചെയ്യണം, അണുബാധ വരാതെ ശ്രേധിക്കണം. ഏറ്റവും സേഫ് ആന്‍ഡ് convenient ബ്രേസ്‌റ് ഫീഡിങ് ആണ്. മുലപ്പാല്‍ ഒട്ടും ഇല്ലാത്ത അവസ്ഥയില്‍ ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ബേബി ഫോര്‍മുല യൂസ് ചെയ്യാവു. എന്ന് വെച്ച് ബേബി ഫോര്‍മുല വിഷം ഒന്നും അല്ല. ഏറ്റവും ബെസ്റ്റ് ഫുഡ്, ബ്രേസ്‌റ് മില്‍ക്ക്, അത് ഉണ്ടെങ്കില്‍ അത് മാത്രം മതി, ഫോര്‍ തെ ഫസ്റ്റ് സിക്‌സ് മന്തസ്.
 
പോസ്റ്റ് partum depression ഈസ് കോമണ്‍, എല്ലാവരുടെയും സപ്പോര്‍ട്ട് ഉണ്ടേല്‍ അത് ഓവര്‍ കം ചെയ്യാം.അത് worst ആയ അവസ്ഥയില്‍ എത്താന്‍ ചാന്‍സ് ഉണ്ട്. പലപ്പോഴും ബന്ധുക്കളും നാട്ടുകാരും ആയ സ്ത്രീകള്‍ തന്നെയാണ് ആഫ്റ്റര്‍ ഡെലിവറി, ഒരു സ്ത്രീയെ കൂടുതല്‍ ഭ്രാന്ത് ആക്കുന്നത്. പാലില്ലേ, ഉറക്കമില്ലേ, ഇതെന്താ ഇങ്ങനെ, 3 മാസം കഴിഞ്ഞു ഫുഡ് കൊടുത്തൂടെ, അങ്ങനെ അങ്ങനെ നൂറായിരം ചോദ്യങ്ങള്‍ ആണ്. ദയവു ചെയ്ത് അനാവശ്യമായി ഇത്തരം അവസ്ഥയില്‍ ഒരു സ്ത്രീയെ യും ചോദ്യങ്ങള്‍ ചോദിച്ചു ടെന്‍ഷന്‍ ആക്കരുത്. പ്രെഗ്‌നന്റ് ആയ അവസ്ഥ യില്‍ അനുഭവിച്ച ശാരീരിക പ്രേശ്‌നങ്ങആളും ഡെലിവറി വേദനയും ഒക്കെ സഹിക്കാം, ആഫ്റ്റര്‍ ഡെലിവറി മെന്റല്‍ trauma ഈസ് terrible.
 
ഒരുപാട് നല്ല സുഹൃത്തുക്കള്‍, എന്റെ ചില റിലേറ്റീവ്‌സ് എല്ലാവരും എന്നെ depression ളു നിന്നും കര കയറാന്‍ ഹെല്പ് ചെയ്തിട്ടുണ്ട്. ഇനി എനിക്ക് ഒരു കുഞ്ഞു ഉണ്ടാവും എങ്കില്‍ തീര്‍ച്ചയായും ഞാന്‍ ഇത്തരം ഒരു അവസ്ഥയില്‍ എത്തി പെടാതെ ഇരിക്കാന്‍ ട്രൈ ചെയ്യും. കാരണം എനിക്ക് കുഞ്ഞിന്റെ കൂടെ ഉള്ള ഒരു ഹാപ്പി മോമെന്റും ഇനി മിസ്സ് ചെയ്യാനാകില്ല.. നെവര്‍ ഇവര്‍ എഗൈന്‍…..

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരബാധ ഒഴിവാക്കാന്‍ ശീലിക്കാം ഇക്കാര്യങ്ങള്‍

ശരീരത്തിന്റെ ഈ ഭാഗങ്ങളിലാണോ വേദന, ഇക്കാര്യങ്ങള്‍ അറിയണം

ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും മീന്‍ കഴിച്ചിരിക്കണം, ഇക്കാര്യങ്ങള്‍ അറിയണം

നല്ല മാനസികാരോഗ്യത്തിന് മറ്റുള്ളവരോട് നല്ല ബന്ധം പുലര്‍ത്താം

റേഷന്‍ അരി കടയില്‍ വിറ്റിട്ട് മറ്റു അരികള്‍ വാങ്ങുന്നത് മണ്ടത്തരം, ഇക്കാര്യം അറിയാമോ

അടുത്ത ലേഖനം
Show comments