വായില്‍ പുണ്ണ് എന്നത് എത്രത്തോളം ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്ന് അനുഭവിച്ചവര്‍ക്ക് നന്നായി അറിയാവുന്ന കാര്യമാണ്. ഇത്രത്തോളം അസുഖകരമായ അവസ്ഥ വേറെ ഇല്ലെന്നു തന്നെ വേണമെങ്കില്‍ പറയാം. നമുക്കിഷ്ടപ്പെട്ട ഭക്ഷണം പോലും കഴിയ്ക്കാന്‍ പറ്റാത്ത അവസ്ഥയായിരിക്കും പലപ്പോഴും വായ്പ്പുണ്ണ് എന്ന് വായിലെ അള്‍സറിന്റെ ഫലം.
വായ്പ്പുണ്ണ് സുഖപ്പെടുത്താന്‍ ചിലവുകുറഞ്ഞ പല വഴികളുമുണ്ട്. ഇതിനായി യാതൊരു വിധത്തിലുള്ള കഷ്ടപ്പാടും ഇല്ല എന്നതാണ് പ്രധാനമായ കാര്യം. പക്ഷേ ആരും അതു ചെയ്യുന്നില്ലയെന്നതാണ് വസ്തുത. നമ്മുടെ അടുക്കളയിലുള്ള പല സാമഗ്രികളും ഉപയോഗിച്ചു തന്നെ നമുക്ക് വായ്പ്പുണ്ണ് ഇല്ലാതാക്കാം.
ബേക്കിംഗ് സോഡയില്‍ വെള്ളം ചേര്‍ത്ത് വായ്പ്പുണ്ണുള്ള ഭാഗത്ത് പുരട്ടുക. അല്‍പസമയത്തിനു ശേഷം വായ കഴഉകുക. ദിവസത്തില്‍ മൂന്ന് നാല് പ്രാവശ്യമെങ്കിലും ഇത്തരത്തില്‍ ചെയ്യുന്നത് വായ്പ്പുണ്ണ് രണ്ട് ദിവസം കൊണ്ട് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കും. ഉപ്പുവെള്ളം കൊണ്ട് വായ് കഴുകുന്നതും വായ്പ്പുണ്ണിന് പ്രതിവിധിയാണ്. ചൂടുവെള്ളത്തില്‍ ഉപ്പ് ഇട്ട് വായ കഴുകുന്നതാണ് ഏറ്റവും ഉചിതമായ മാര്‍ഗ്ഗം.
ഉള്ളി കഴിയ്ക്കുന്നത് വായ്പ്പുണ്ണിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഉള്ളിയുടെ നീര് വായ്പ്പുണ്ണ് ഉള്ള ഭാഗത്ത് പുരട്ടുന്നതും വായ്പ്പുണ്ണിനെ ഇല്ലാതാക്കാന്‍ സഹായിക്കും. ചായ കുടിയ്ക്കുന്നത് വായ്പ്പുണ്ണിനെ പ്രതിരോധിയ്ക്കും. അതുപോലെ ഫ്രിഡ്ജില്‍ വെച്ചു തണുപ്പിച്ച് ചായപ്പൊടി വായ്പ്പുണ്ണ് ഉള്ള് ഭാഗത്ത് പുരട്ടുന്നതും ഇതിന് ഉത്തമമാണ്.
അടുക്കളയില്‍ സ്ഥിരം ഉപയോഗത്തിലിരിയ്ക്കുന്ന മല്ലിയും വായ്പ്പുണ്ണിന്റെ അന്തകനാണ്. വായ്പ്പുണ്ണ് ഉള്ളപ്പോള്‍ അല്‍പം മല്ലി എടുത്ത് ചവച്ചാല്‍ മതി. കൂടാതെ, കറ്റാര്‍വാഴയുടെ നീരും വായ്പ്പുണ്ണ് ശമിപ്പിക്കുന്നതിന് വളരെ നല്ലതാണ്.
വായ്പ്പുണ്ണ് ഉള്ള സ്ഥലത്ത് വെളിച്ചെണ്ണ പുരട്ടുന്നതും വായ്പ്പുണ്ണ് പ്രതിരോധിയ്ക്കാന്‍ സഹായിക്കുന്നു. തേന്‍ ഉപയോഗിച്ചും വായ്പ്പുണ്ണ് പ്രതിരോധിയ്ക്കാം. വായ്പ്പുണ്ണ് ഉള്ള സ്ഥലങ്ങളില്‍ തേന്‍ പുരട്ടുന്നത് വായ്പ്പുണ്ണ് വേഗം മാറാന്‍ സഹായിക്കുന്നു.