കല്യാണവും കാമുകനും കുട്ടികളൊന്നുമില്ല, എങ്കിലും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളേറെ, തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്
ജീവിതത്തില്‍ ഏറ്റവുമധികം മാറ്റങ്ങള്‍ വന്ന ഘട്ടമാണിതെന്ന് രഞ്ജിനി പറയുന്നു.
Publish Date: Tue, 07 Apr 2026 (16:35 IST)
Updated Date: Tue, 07 Apr 2026 (15:38 IST)
സ്ത്രീകളുടെ ജീവിതത്തില്‍ ഏറെ നിര്‍ണായകമായെങ്കിലും പൊതുവെ തുറന്ന ചര്‍ച്ചകള്‍ക്ക് വിധേയമാകാത്ത പെരിമീനോപ്പോസിനെ കുറിച്ച് മനസ്സ് തുറന്ന് മലയാളികളുടെ പ്രിയ അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. കല്യാണം കഴിച്ചിട്ടില്ല, കുട്ടികളില്ല, എങ്കിലും ബയോളജിക്കലി താന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഏറെയാണെന്നാണ് രഞ്ജിനി വ്യക്തമാക്കിയത്.
സ്ത്രീകളില്‍ മെനോപ്പോസിന് മുമ്പുള്ള ഇടക്കാലഘട്ടമായ പെരിമീനോപ്പോസ്, സാധാരണയായി 40-കളിലാണ് ആരംഭിക്കുന്നത്. ഈ ഘട്ടത്തില്‍ ഹോര്‍മോണ്‍ തലങ്ങളില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നതിനാല്‍ ശരീരത്തിലും മനസ്സിലും വ്യത്യസ്തമായ പ്രതികരണങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്.
ജീവിതത്തില്‍ ഏറ്റവുമധികം മാറ്റങ്ങള്‍ വന്ന ഘട്ടമാണിതെന്ന് രഞ്ജിനി പറയുന്നു. 2-3 വര്‍ഷം മുന്‍പ് ഒന്നും എന്റെ നിയന്ത്രണത്തില്‍ അല്ലെന്ന് തോന്നിതുടങ്ങി. ഒന്നിലും തൃപ്തി വരുന്നില്ല. വ്യക്തതയില്ല. എല്ലാം ബോറിംഗ് ആയിരുന്നു. ശരീരവേദന കൂടുന്നു. ജോലിയില്‍ താല്പര്യമില്ല.ഉറങ്ങാന്‍ പറ്റുന്നില്ല. ഉണര്‍ന്നാല്‍ വേദന. 43 വര്‍ഷത്തില്‍ എനിക്കിങ്ങനെ സംഭവിച്ചിട്ടില്ല. കഴിഞ്ഞ 6 മാസത്തിനുള്ളിലാണ് തോളുകള്‍ക്ക് വേദന വന്നുതുടങ്ങിയത്.
ശരീരത്തില്‍ അങ്ങിങ്ങായി വേദനയുണ്ട്. അപ്പോഴാണ് കുട്ടികള്‍ക്ക് ജന്മം നല്കുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ പറ്റി ഞാന്‍ ചിന്തിച്ചത്. 15 വര്‍ഷം മുന്‍പ് എന്റെ അമ്മ ഭയങ്കരമായി വേദനയുണ്ടെന്ന് പറയുമായിരുന്നു. അന്ന് അമ്മയെ പുച്ഛിച്ചിട്ടുണ്ട്. ഇപ്പോള്‍ അമ്മയോട് ക്ഷമ പറയുന്നു. 43 വയസില്‍ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ ഞാന്‍ ഇന്ന് അനുഭവിക്കുന്നു. എനിക്ക് കൃത്യമായ ഉറക്കവും ഭക്ഷണവും വര്‍ക്കൗട്ടും എല്ലാമുണ്ട്. എന്നിട്ടും ഇത് അനുഭവിക്കുന്നു. കുട്ടികളില്ല. കല്യാണമില്ല, കാമുകനുമില്ല. ടെക്നിക്കലി സ്ട്രസ് ഇല്ല. എന്നാല്‍ ബയോളജിക്കലി സ്ട്രസ് അനുഭവിക്കുന്ന ഘട്ടത്തിലാണ് ഞാനിപ്പോള്‍. എനിക്കതില്‍ വലിയ ദേഷ്യവും വിഷമവുമെല്ലാമുണ്ട്. രഞ്ജിനി പറഞ്ഞു.
അഭിറാം മനോഹർ
Publish Date: Tue, 07 Apr 2026 (16:35 IST)
Updated Date: Tue, 07 Apr 2026 (15:38 IST)