ഗർഭസ്ഥ ശിശുവിന്റെ ബുദ്ധിവളർച്ചയ്ക്ക് മാതളനാരങ്ങാ ജ്യൂസ് വളരെയധികം സഹായിക്കുമെന്നാണ് ഏറ്റവും പുതിയ കണ്ടെത്തൽ. മാതളനാരങ്ങയിൽ അടങ്ങിയിരിക്കുന്ന പോളിഫിനോള്‍സ് ഗർഭസ്ഥ ശിശുവിന്റെ ബുദ്ധിവളർച്ചയെ അനുകൂലമാക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളായ ടാന്നിക് ആസിഡ്, ellagitannins തുടങ്ങിയവ പോളിഫിനോള്‍സിൽ ഉൾപ്പെടുന്നു.
പോഷകങ്ങൾ ഏറെ അടങ്ങിയിരിക്കുന്ന പച്ചക്കറികളിലൊന്നാണ് ബീറ്റ റൂട്ട്. ഇത് ജ്യൂസ് രൂപത്തിലോ അല്ലാതെയോ കഴിക്കാം. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. തൊലി നീക്കം ചെയ്ത 2 ബീറ്റ് റൂട്ട്, തൊലി നീക്കം ചെയ്ത 4 ക്യാരറ്റ്, തൊലി കളഞ്ഞ 1 ആപ്പിൾ എന്നിവ മിക്സിയിൽ അടിച്ചെടുത്ത ശേഷം തണുപ്പിച്ച് കുടിക്കുക. ആഴ്ചയിൽ മൂന്നോ നാലോ പ്രാവശ്യം ഇത് കുടിക്കാവുന്നതാണ്.
വിറ്റാമിനുകൾ ധാരാളം മുന്തിരിയിൽ അടങ്ങിയിരിക്കുന്നതിനാൽ മുന്തിരി ജ്യൂസ് ഗർഭിണിയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ഒരുപോലെ സംരക്ഷിക്കും. അരക്കിലോ മുന്തിരി മിക്സിയിൽ നന്നായി അടിച്ച ശേഷം അരിച്ചെടുക്കുക. ഈ ജ്യൂസ് തണുപ്പിച്ച ശേഷം ഒരല്പം നാരങ്ങാനീരും ചേർത്ത് ഗർഭിണിക്ക് നൽകാം. ആരോഗ്യത്തോടൊപ്പം സൗന്ദര്യത്തിനും മുന്തിരി ബെസ്റ്റ് ആണ്. ചർമ്മത്തിലുണ്ടാകുന്ന പല പ്രശ്നങ്ങളും പരിഹരിക്കാൻ മുന്തിരി കഴിച്ചാൽ മതി.