ഇന്ത്യയുടെ അഭിമാന ദൗത്യമായ ഗഗൻയാനിൽ ബഹിരാകാശ സഞ്ചാരം നടത്താൻ ഒരുങ്ങുന്നവർക്കുള്ള ഭക്ഷണ മെനു പുറത്തുവിട്ടിരിക്കുകയാണ് ഇസ്രോ. എഗ്ഗ് റോൾ, വെജ് റോൾ, ഇഡ്ഡലി, വെജിറ്റബിൾ പുലാവ് എന്നിവയാണ് പട്ടികയിലെ പ്രധാന ഭക്ഷണങ്ങൾ. ഡിഫൻസ് ഫുഡ് റിസർച്ച് ലബോട്ടറിയാണ് ഈ ഭക്ഷണങ്ങൾ തയ്യാറാക്കുന്നത്.
ഭക്ഷണം ചൂടാക്കുന്നതിനായുള്ള പ്രത്യേക സംവിധാനവും ബഹിരാകാശ യാത്രികർക്ക് നൽകും. ദ്രവ രൂപത്തിലുള്ള വെള്ളവും, ജ്യൂസുകളും കുടിക്കുന്നതിനായി പ്രത്യേക കണ്ടെയ്‌നറുകളും ഡിഫൻസ് ഫുഡ് ലബോറട്ടറി വികസിപ്പിച്ചിട്ടുണ്ട്. 2022 പകുതിയോടെ ആളുകളെ ബഹിരാകാശത്ത് എത്തിക്കാനാണ് ഇസ്രോ ലക്ഷ്യമിടുന്നത്.
ഗഗൻയാൻ പദ്ധതിക്കായി ഇന്ത്യൻ വ്യോമസേനയിലെ നാല് പൈലറ്റുമാരെ ഇസ്രോ കണ്ടെത്തിയിട്ടുണ്ട്. ഈ പൈലറ്റുമാരായിരിക്കും ഗഗൻയാൻ പദ്ധതിയിൽ ബഹിരാകാശത്ത് എത്തുക. ഇവർക്ക് ഐഎസ്ആർഒ പ്രത്യേക പരിശീലം നൽകും.