Publish Date: Wed, 30 May 2018 (14:25 IST)
Updated Date: Wed, 30 May 2018 (14:26 IST)
വീടിനു ചുറ്റും മരങ്ങള്‍ വയ്ക്കുന്നത് ഒരു നല്ല കാര്യമാണ്. നല്ല തണലും തണുപ്പും വീടിനും പരിസരത്തിനുമേകാന്‍ വൃക്ഷങ്ങള്‍ക്കാവും. ഇവ ഐശ്വര്യം വര്‍ഷിക്കുന്ന വൃക്ഷങ്ങളും ചെടികളുമാണെങ്കിലോ? അങ്ങനെയും ഒരു സംഗതിയുണ്ട്. വീടിനു ചുറ്റും മരങ്ങളുള്ളത് വീടിനും കുടുംബത്തിനും ഐശ്വര്യം നല്‍കും. അതേസമയം അസ്ഥാനത്തു നില്‍കുന്ന മരങ്ങള്‍ വീടിനു ദോഷം ചെയ്യുകയും ചെയ്യും.
വീടിന് ഏതു വശത്ത് ഏതെല്ലാം മരങ്ങള്‍ നില്‍ക്കുന്നു എന്നത് പ്രധാനമാണ്. വീടിന്റെ കിഴക്കു ഭാഗത്ത് ഇലഞ്ഞിയും പേരാലും ഉത്തമമാണ്. തെക്കു ഭാഗത്താകട്ടെ അത്തിമരവും പുളിയും. പടിഞ്ഞാറ് ദിശയില്‍ അരയാല്‍ ഐശ്വര്യമാണ്. വടക്കാകട്ടെ നാകമരവും ഇത്തിയുമാണ് നല്ലത്.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, വീടിന്‍റെ തൊട്ടടുത്ത് വീടിനേക്കാള്‍ ഉയരത്തിലുള്ള മരങ്ങള്‍ ദോഷകരമാണ്. ഇവ മുറിച്ചുമാറ്റുന്നതാണ് ഉത്തമം. ഉയരമുള്ള മരം വീടിനരികെ നിന്നും അതിന്‍റെ ഇരട്ടി ദൂരത്താണ് നില്‍കുന്നതെങ്കില്‍ ദോഷകരമല്ല.
പാലുള്ള ഉതളം, കടലാവണക്ക് എന്നിവ കൊണ്ട് വീടിന് വേലി തീര്‍ക്കുന്നതും ദോഷകരമാണ്. ഇത് കുടുംബത്തിന്റെ ധനസ്ഥിതിയെ മോശമായി ബാധിക്കും.