Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പഴയതും പുതിയതും തമ്മിൽ ചേർക്കേണ്ട, ഈ വാസ്തുകാര്യങ്ങൾ അറിയു !

പഴയതും പുതിയതും തമ്മിൽ ചേർക്കേണ്ട, ഈ വാസ്തുകാര്യങ്ങൾ അറിയു !
, തിങ്കള്‍, 23 മാര്‍ച്ച് 2020 (19:15 IST)
പഴയ വീടുകൾ പൊളിച്ച് പുതിയത് പണിയുമ്പോൾ എപ്പോഴും ഉണ്ടാകാറുള്ള ഒരു സംശയമാണ് പഴയ വീടിന്റെ ഉരുപ്പടികൾ പുതിയതിന് ഉപയോഗിക്കാമോ എന്നത്. ഇപ്പോൾ പഴയ വീടിന്റെ മര ഉരുപ്പടികൾ ഉൾപ്പടെ വിൽപ്പനക്ക വക്കുന്ന പതിവും ഉണ്ട്. പഴയ ഉരുപ്പടികൾ പുതിയ വീട്ടിൽ ഉപയോഗിക്കുന്നതിനെ കുറിച്ചു വാസ്തുശാസ്ത്രത്തിൽ പ്രത്യേകം പറയുന്നുണ്ട്. 
 
ഇത്തരത്തിൽ ഉപയോഗിക്കുന്നതിൽ തെറ്റില്ലാ എന്ന് തന്നെയാണ് വസ്തു പറയുന്നത്. എന്നാൽ പഴയ ഉരുപ്പാടികൾ പുതിയതിനേക്കാൾ അധികമാകാൻ പാടില്ല. പുതിയ കല്ലും മണ്ണൂം മരവുമെല്ലാം പരമാവധി ഉപയോഗിച്ചുകൊണ്ട് പഴഴയതും കൂടി ചേർത്ത് ഉപയോഗിക്കാം എന്നാണ് വാസ്തു വ്യക്തമാക്കുന്ന്. ഇവ ഇടകലർത്തി ഉപയോഗിക്കുമ്പോഴും ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. 
 
പണിയുമ്പോൾ പഴയ മര ഉരുപ്പടികൾ പുതിയതുമായി ചേർത്ത് പണിയരുത്. പഴയത് പഴയതിനോടും പുതിയത് പുതിയതിനോടും ചേർത്ത് വേണം പണിയാൻ. മരം ഭൂമിയിൽ നിന്നതു പോലെ തന്നെ വേണം വീടുകളിലും സ്ഥാപിക്കാൻ മരത്തിന്റെ പാടുകളിൽ നിന്നും ഇത് മനസിലാക്കാൻ സാധിക്കും. തലകുത്തി മരം നാട്ടിയാൽ വളരെ വേഗം തന്നെ കേടുവന്നു പോകും  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ അക്ഷരത്തിലാണോ പേര് തുടങ്ങുന്നത്, വിജയങ്ങൾ നിങ്ങളെ തേടിയെത്തും