ഗ്യാലക്സി ഫോൾഡിന് ശേഷം സാംസൺ രണ്ടാമത്തെ ഫോൾഡ് സ്മർട്ട്ഫോണായ സാംസങ് ഗ്യാലക്സി Z ഫ്ലിപ് ഇന്ത്യയിലെത്തി. സാൻഫ്രാൻസിസ്കോയിൽ നടന്ന അൺപോക്ഡ് 2020 എന്ന പരിപാടിയിൽ സ്മാർട്ട്ഫോണിനെ നേരത്തെ സാംസങ് അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചിരുന്നു. 109,999, രൂപയാണ് സ്മാർട്ട്ഫോണിന് ഇന്ത്യൻ വിപണിയിൽ വില.
6.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡൈനാമിക്ക് എഎംഒഎല്‍ഇഡി ഹോൾപഞ്ച് ഡിസ്പ്ലേയാണ് സ്മാർട്ട്ഫോണിൽ നൽകിയിരിയിക്കുന്നത്. ഇത് കൂടാതെ റിയർ ക്യാമറയ്ക്ക് സമീപത്തായി ഒരു 1.1 ഇഞ്ച് സൂപ്പര്‍ എഎംഒഎല്‍ഇഡി ഡിസ്പ്ലേയും നൽകിയിരിയ്ക്കുന്നു. സ്മാർട്ട്ഫോൺ മടക്കുമ്പോൾ നോട്ടിഫിക്കേഷൻ പാനലായും അഡീഷണൽ ഡിസ്പ്ലേയായും ഇത് പ്രവർത്തിയ്ക്കും.
റിയർ ക്യാമറ ഉപയോഗിച്ച് സെൽഫി പകർത്താനും പിന്നിലെ ഡിസ്പ്ലേ സഹായിയ്ക്കും. രണ്ട് 12 മെഗാപിക്സൽ സെൻസറുകളാണ് റിയർ ക്യാമറയിൽ ഉള്ളത്. 10 മെഗാപിക്സലാണ് സെൽഫി ക്യാമറ. ക്വാൽകോം സ്നാപ്ഡ്രാഗൺ 855 പ്ലസ് പ്രൊസസറാണ് സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 3300 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി.