Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി മിനിമം ബാലൻസ് വേണ്ട, എസ്എംഎസിന് ചാർജ് ഈടാക്കില്ല, ജനപ്രിയ തീരുമാനങ്ങളുമായി എസ്‌ബിഐ

ഇനി മിനിമം ബാലൻസ് വേണ്ട, എസ്എംഎസിന് ചാർജ് ഈടാക്കില്ല, ജനപ്രിയ തീരുമാനങ്ങളുമായി എസ്‌ബിഐ
, ബുധന്‍, 11 മാര്‍ച്ച് 2020 (19:25 IST)
ഡൽഹി: പിഴയീടാക്കി കോടികൾ ലാഭമുണ്ടാകുന്ന ബാങ്കെന്ന ചിത്തപ്പേര് മാറ്റൻ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐ. എസ്‌ബിഐ സേവിങ്സ് അക്കൗണ്ടുകളിൽ ഇനി മിനിമം ബാലൻസ് നിലനിർത്തേണ്ടതില്ല. 44.51 കോടി അക്കൗണ്ട് ഉപയോക്താക്കൾക്ക് ഗുണകരമാകുന്ന നടപടിയാണ് ഇത്. ഇതോടെ വലിയ ഒരു വിമർശനമാണ് എസ്‌ബിഐയെ വിട്ട് ഒഴിയുന്നത്.
 
മെട്രോ നഗരങ്ങളിൽ 3000 രൂപയും, അർധ മെട്രോ നഗരങ്ങളിൽ 2000 രൂപയും ഗ്രാമങ്ങളിൽ 1000 രൂപയും നേരത്തെ മിനിമം ബാലൻസ് നിലനിർത്തുക നിർബന്ധമായിരുന്നു. മിനിമം ബാലൻസ് നിലനിർത്താത്ത അക്കൗണ്ടുകളിൽനിന്നും ബാങ്ക് 15 രൂപ വരെ മാസം പിഴ ഈടാക്കിയിരുന്നു. ഇത് വലിയ പ്രതിഷേധങ്ങൾക്ക് തന്നെ വഴിവച്ചിരുന്നു. 
 
ഇതുമത്രമല്ല അക്കൗണ്ട് ഉടമകൾക്ക് അയക്കുന്ന നോട്ടിഫിക്കേഷൻ എസ്എംഎസുകൾക്ക് ബാങ്ക് ഇനിമുതൽ പണം ഈടാക്കില്ല. സേവിങ്സ് അക്കൗണ്ടുകളുടെ വാർഷിക പലിശനിരക്ക് മൂന്ന് ശതമാനമാക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ ഇത് ഒരു ലക്ഷം രുപ വരെ 3.25 ശതമാനവും. ഒരു ലക്ഷത്തിന് മുകളിൽ 3 ശതമാനവുമായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രെയിനിനു മുന്നിൽ ചാടി യുവാവ്, മൃതദേഹവുമായി ട്രെയിൻ ഓടിയത് 4 കിലോമീറ്റർ; സംഭവം കോട്ടയത്ത്