Publish Date: Wed, 11 Mar 2020 (16:12 IST)
Updated Date: Wed, 11 Mar 2020 (16:14 IST)
ട്രെയിനിനു മുന്നില്‍ ചാടിയ യുവാവിന്റെ മൃതദേഹവുമായി പാസഞ്ചർ ട്രെയിൻ ഓടിയത് നാലു കിലോമീറ്ററോളം. മൃതദേഹം എൻജിനിൽ കുടുങ്ങികിടക്കുന്ന കാര്യം ലോക്കോ പൈലറ്റ് അറിഞ്ഞില്ല. ചിങ്ങവനം സ്റ്റേഷനിൽ ഇന്ന് രാവിലെയാണ് സംഭവം.
കൊല്ലം - എറണാകുളം പാസഞ്ചർ ട്രെയിനു മുന്നിലാണ് മൃതദേഹം കണ്ടത്. കുറിച്ചി മലകുന്നം ജീരകക്കുന്ന് ചേരുകുളം ലിജോ ജോസ് (29) ആണ് കൊല്ലപ്പെട്ടത്. കുറിച്ചി ഭാഗത്ത് ട്രെയിൻ എത്തിയപ്പോൾ ഇയാൾ മുന്നിലേക്ക് ചാടുകയായിരുന്നിരിക്കാമെന്ന് പൊലീസ് പറയുന്നു.
എൻജിനു മുന്നിൽ മൃതദേഹം കുടുങ്ങിക്കിടന്നത് ലോക്കോ പൈലറ്റുമാർ അറിഞ്ഞിരുന്നില്ല. ട്രെയിൻ സ്റ്റേഷനിൽ എത്തിയപ്പോൾ റെയിൽവെ ജീവനക്കാരാണ് സംഭവം ആദ്യം കാണുന്നത്. തുടർക്ക് ഇവർ ലോക്കോ പൈലറ്റിലെ വിവരമറിയിച്ചു. ട്രെയിൻ സ്റ്റേഷനിൽ പിടിച്ചിട്ടു. യുവാവ് ട്രെയിൻ ഇടച്ചപ്പോൾ തന്നെ മരണപ്പെട്ടിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലാണ്.