യൂണിയന്‍ ബജറ്റ് 2018: കാര്‍ഷിക വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതി

Webdunia
വ്യാഴം, 1 ഫെബ്രുവരി 2018 (11:39 IST)
കാര്‍ഷിക വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതി നടപ്പാക്കുമെന്ന് അരുണ്‍ ജെയ്‌റ്റ്‌ലി അവതരിപ്പിക്കുന്ന യൂണിയന്‍ ബജറ്റില്‍ പറയുന്നു. ഇതിനായി 500 കോടി വകയിരുത്തി. താങ്ങുവില ഒന്നരമടങ്ങാക്കും. 10000 കോടിയുടെ മത്സ്യ-മൃഗ സംരക്ഷണ ഫണ്ടും ബജറ്റില്‍ പ്രഖ്യാപിച്ചു. 
 
എട്ടുകോടി വനിതകള്‍ക്ക് സൌജന്യ പാചകവാതകം നല്‍കും. ഗ്രാമീണ മാര്‍ക്കറ്റുകള്‍ക്ക് 2000 കോടി. സ്വയം സഹായ സംഘങ്ങള്‍ക്കുള്ള വായ്പ 75000 കോടി രൂപയായി ഉയരും. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് മത്സ്യ ക്ഷീര മേഖലയിലും നടപ്പാക്കും. 4 കോടി പാവപ്പെട്ടവര്‍ക്ക് സൌജന്യ വൈദ്യുതി കണക്ഷന്‍. രണ്ടുകോടി ശുചിമുറികള്‍ സ്ഥാപിക്കും. 
 
ഇന്ത്യ ഉടന്‍ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് ഘടനയാകുമെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. ഈ സാമ്പത്തികവര്‍ഷം 7.2 - 7.5 ശതമാനം വളര്‍ച്ചാനിരക്ക് പ്രതീക്ഷിക്കുന്നു. കര്‍ഷകരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കും. അടിസ്ഥാന വികസനത്തിലും വിദ്യാഭ്യാസമേഖലയിലും നിക്ഷേപം വര്‍ദ്ധിക്കും. കാര്‍ഷിക, ഗ്രാമീണ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കും - ധനമന്ത്രി വ്യക്തമാക്കി. 
 
പൊതുനിക്ഷേപം വര്‍ദ്ധിപ്പിക്കും. വയോജനക്ഷേമവും അടിസ്ഥാനവികസനവും ലക്‍ഷ്യങ്ങളാണ്. സാമ്പത്തിക പരിഷ്കരണ നടപടികള്‍ വളര്‍ച്ചയ്ക്ക് വഴിതുറന്നു. രാജ്യം അതിവേഗ വളര്‍ച്ചയുടെ പാതയിലാണെന്നും ധനമന്ത്രി വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോര്‍മുസില്‍ സംഘര്‍ഷം ഉച്ചസ്ഥായിയില്‍: 170,000 ടണ്‍ എല്‍പിജിയുമായി പോയ അഞ്ച് ഇന്ത്യന്‍ കപ്പലുകളെ ഇറാന്‍ തടഞ്ഞു

ബംഗാളില്‍ ഉല്‍പ്പാദിപ്പിക്കുന്ന പാചക വാതക സിലിണ്ടറുകള്‍ രാജ്യത്ത് മറ്റൊരിടത്തേക്കും തിരിച്ചുവിടരുതെന്ന് മമത

ഇറാൻ യുദ്ധം: നാലാഴ്ചയ്ക്കിടെ 850 ടോമഹോക്ക് മിസൈലുകൾ പ്രയോഗിച്ച് അമേരിക്ക, ആയുധശേഖരം തീരുന്നതിൽ പെൻ്റഗണ് ആശങ്ക

പ്രതിപക്ഷ നേതാവിനെ പറവൂരിൽ 'തളച്ച' സർജിക്കൽ സ്‌ട്രൈക്ക്; അതിഥിയിൽ നിന്ന് വീട്ടുകാരനായി ടൈസൺ മാസ്റ്റർ

ആയത്തൊള്ള ഖമേനിയുടെ ഫത്‌വ തിരുത്താൻ സമയമായി, ഇറാൻ ആണവായുധം വികസിപ്പിക്കണമെന്ന ആവശ്യവുമായി തീവ്രനിലപാടുകാർ

അടുത്ത ലേഖനം
Show comments