പൊതു ബജറ്റ്; ചികിത്സയ്ക്കായി ഇനി സർക്കാർ പണം മുടക്കും?
പൊതുബജറ്റിൽ ആരോഗ്യത്തിന് പ്രത്യേക പരിഗണന
Publish Date: Tue, 30 Jan 2018 (17:20 IST)
Updated Date: Tue, 30 Jan 2018 (17:22 IST)
ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് അവതരണത്തിനായുള്ള നടപടികള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. ആരോഗ്യ മേഖലയ്ക്ക് ഗുണകരമാകുന്ന തരത്തിലുള്ള ബജറ്റായിരിക്കും പ്രഖ്യാപിക്കുകയെന്നാണ് സൂചന. ആരോഗ്യ മേഖലയ്ക്ക് ഒട്ടെറെ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും സൂചനയുണ്ട്.
പാവപ്പെട്ടവർക്ക് സാമൂഹിക സംരക്ഷ എന്ന പേരിൽ രോഗപരിശോധനയും ചികിത്സയും ലഭ്യമാക്കും. ഇതിനായി സാർവത്രിക ആരോഗ്യ പദ്ധതി നടപ്പിലാക്കും. രാജ്യത്തെ 64 ശതമാനം ആളുകളും ചികിത്സയ്ക്കായി സ്വന്തം കൈയ്യിൽ നിന്നുമാണ് പണമെടുക്കുന്നത്. ഇത് മാറ്റാൻ സർക്കാർ ശ്രമിക്കുമെന്നാണ് സൂചന.