Publish Date: Thu, 01 Jul 2021 (17:02 IST)
Updated Date: Thu, 01 Jul 2021 (17:09 IST)
ഗായിക സിതാരയുടെ 35-ാം ജന്മദിനമാണ് ഇന്ന്. അടുത്ത സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും രാവിലെ തന്നെ ആശംസകള്‍ നേര്‍ന്നു. അക്കൂട്ടത്തില്‍ ശ്രദ്ധ നേടുകയാണ് ശ്രീയ ജയദീപിന്റെ ആശംസ. ആദ്യമായി സ്റ്റേജിലെത്തിയ അനുഭവം പങ്കുവെച്ചു കൊണ്ടാണ് കുട്ടി താരത്തിന്റെ ആശംസ.
'സിത്തുചേച്ചിയുടെ കൂടെ എന്റെ ആദ്യത്തെ സ്റ്റേജ്. തുടക്കം മുതല്‍ ഇപ്പോള്‍ വരെ സിത്തുചേച്ചി വളരെയധികം സ്‌നേഹത്തോടെ കെട്ടിപ്പിടിക്കുന്നു. ജന്മദിനാശംസകള്‍ ചേച്ചി, ലവ് യു എന്നെ പ്രചോദിപ്പിക്കുന്നത് തുടരുക'- ശ്രീയ ജയദീപ് കുറിച്ചു.
ജ്യോത്സ്നയുടെയും വിധു പ്രതാപും സിതാരയ്ക്ക് ആശംസകള്‍ നേര്‍ന്നു.1 ജൂലൈ 1986നാണ് സിതാര ജനിച്ചത്.