'കാശുണ്ടാക്കാന്‍ എന്തും ചെയ്യും, കെട്ടഴിച്ച്‌ വിട്ടിരിക്കുകയാണ്'; കമന്റുകൾക്ക് മറുപടിയുമായി സാധിക

മറച്ചു വയ്ക്കേണ്ട ഒന്നാണ് ശരീരമെന്ന ബോധമാണ് ആളുകളുടെ കമന്റുകള്‍ക്ക് പിന്നിലെന്നും സാധിക പറഞ്ഞു.

തുമ്പി ഏബ്രഹാം
ശനി, 16 നവം‌ബര്‍ 2019 (11:21 IST)
സോഷ്യല്‍ മീഡിയയിലൂടെ പലരും തന്നോട് മോശമായി പെരുമാറിയിണ്ടുണ്ടെന്ന് നടി സാധിക വേണുഗോപാല്‍. മലയാളികള്‍ കപടസദാചാരക്കാരാണെന്നും താരം വ്യക്തമാക്കി. മറച്ചു വയ്ക്കേണ്ട ഒന്നാണ് ശരീരമെന്ന ബോധമാണ് ആളുകളുടെ കമന്റുകള്‍ക്ക് പിന്നിലെന്നും സാധിക പറഞ്ഞു. 

മറച്ചു വെക്കുന്നിടത്തോളം ആളുകള്‍ക്ക് ഉള്ളില്‍ എന്താണെന്നറിയാനുള്ള കൗതുകം കൂടും. ആ കൗതുകമാണ് പീഡനമായി മാറുന്നത്. ഇതിനെ കലയായി കണ്ടാല്‍ അത്തരം കൗതുകങ്ങളൊന്നും ഉണ്ടാകില്ലെന്നും സാധിക വ്യക്തമാക്കി.
 
സോഷ്യല്‍ മീഡിയയില്‍ പലവട്ടം ആളുകള്‍ അശ്ലീല കമന്റുകളും മെസേജുകളും ഫോട്ടോകളും ഇന്‍ബോക്സിലേക്കും പേജിലേക്കും അയച്ചിട്ടുണ്ടെന്നും വീട്ടുകാരെ ചീത്ത വിളിച്ചിട്ടുണ്ടെന്നും സാധിക പറഞ്ഞു.
 
കാശുണ്ടാക്കാന്‍ എന്തും ചെയ്യും, കെട്ടഴിച്ച് വിട്ടിരിക്കുകയാണ് എന്നൊക്കെ കമന്റ് വന്നിട്ടുണ്ട്. നിങ്ങള്‍ മാന്യമായി വസ്ത്രം ധരിക്കാത്തത് കൊണ്ടല്ലേ അവര്‍ ഇങ്ങനെ ചീത്ത വിളിക്കുന്നതെന്ന് പറഞ്ഞവരുമുണ്ടെന്നും സാധിക പറഞ്ഞു.
 
‘മലയാളികള്‍ക്ക് എല്ലാം കാണാനും കേള്‍ക്കാനും ഇഷ്ടമാണ്. എല്ലാം വേണം എന്നാല്‍ ബാക്കിയുള്ളവര്‍ ഒന്നും അറിയരുത്. ഇങ്ങനെയുള്ള കപടസദാചാരക്കാരാണ് മലയാളികളെന്നും സാധിക പറഞ്ഞു.
 
ജോലിയുടെ ഭാഗമായി പല തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുമെന്നും അതിന്റെ പേരില്‍ ആര്‍ക്കും തന്നെ ചോദ്യം ചെയ്യാനോ ചീത്ത വിളിക്കാനോ അവകാശമില്ലെന്നും താരം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

സമയം കളയുന്നത് മാത്രം മെച്ചം, ആരുടെയും ഓഫീസിലോ വീട്ടിലോ ചർച്ചകൾക്കില്ലെന്ന് സിജെപി

സിജെപിയെ പിന്തുണച്ച രഞ്ജിനി ഹരിദാസിനെ അധിക്ഷേപിച്ച് ജനം ടിവി മാധ്യമപ്രവർത്തകൻ

നീറ്റ് പ്രക്ഷോഭം: മുംബൈയിൽ ഒത്തുകൂടിയ നൂറിലധികം വിദ്യാർത്ഥികൾക്ക് വാട്സ്ആപ്പിൽ പോലീസ് നോട്ടീസ്

നീറ്റ് പരീക്ഷ റദ്ദാക്കണം, വിദ്യഭ്യാസം സ്റ്റേറ്റ് ലിസ്റ്റിലേക്ക് മാറ്റണമെന്ന് ടിവികെ

കറുപ്പ് ധരിച്ചെത്തി പ്രതിപക്ഷ എംപിമാർ, പാർലമെൻ്റിന് പുറത്ത് പ്രതിഷേധം

അടുത്ത ലേഖനം
Show comments