Publish Date: Mon, 04 Jul 2022 (15:48 IST)
Updated Date: Mon, 04 Jul 2022 (15:59 IST)
Bigg Boss malayalam Season 4: ബിഗ് ബോസ് മലയാളം സീസണ്‍ 4 വിജയി ദില്‍ഷ പ്രസന്നനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ഥിയായിരുന്നു റോബിന്‍. ഷോയുടെ പകുതിയില്‍ വെച്ച് റോബിനെ ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
ബിഗ് ബോസ് വീട്ടില്‍ വെച്ചുള്ള സൗഹൃദമാണ് റോബിനേയും ദില്‍ഷയേയും അടുപ്പിച്ചത്. തന്റെ അടുത്ത സുഹൃത്താണ് റോബിനെന്ന് ദില്‍ഷ പറഞ്ഞിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 4 ഗ്രാന്റ് ഫിനാലെയ്ക്ക് ശേഷം റോബിനും ദില്‍ഷയും കണ്ടുമുട്ടി. അപ്പോള്‍ എടുത്ത ചിത്രങ്ങളാണ് റോബിന്‍ പങ്കുവെച്ചിരിക്കുന്നത്.
'ലേഡി ബിഗ് ബോസിനൊപ്പം' എന്ന ക്യാപ്ഷനോടെയാണ് റോബിന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമാണ് റോബിന്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഫൊട്ടോ എടുക്കുന്ന നേരത്ത് ബിഗ് ബോസ് വിന്നര്‍ ട്രോഫി പിടിക്കാന്‍ ദില്‍ഷ റോബിനെ നിര്‍ബന്ധിക്കുന്നത് വീഡിയോയില്‍ കാണാം. റോബിനൊപ്പമാണ് ദില്‍ഷ മുംബൈയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്.
മുഹമ്മദ് ദിലിജന്റ് ബ്ലെസ്‌ലിയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ റണ്ണറപ്പ്. റിയാസ് സലിമാണ് മൂന്നാം സ്ഥാനത്ത്.
രേണുക വേണു
Publish Date: Mon, 04 Jul 2022 (15:48 IST)
Updated Date: Mon, 04 Jul 2022 (15:59 IST)