Webdunia - Bharat's app for daily news and videos

Install App

എലിമിനേഷൻ കാത്തിരുന്നവർക്ക് കൊടുത്തത് കിടിലൻ സർപ്രൈസ്; താരങ്ങളെ അമ്പരപ്പിച്ച് ബിഗ് ബോസ്

എലിമിനേഷൻ കാത്തിരുന്നവർക്ക് കൊടുത്തത് കിടിലൻ സർപ്രൈസ്; താരങ്ങളെ അമ്പരപ്പിച്ച് ബിഗ് ബോസ്

Webdunia
തിങ്കള്‍, 9 ജൂലൈ 2018 (11:25 IST)
കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ് എലിമിനേഷനിൽ ആര് പുറാത്തുപോകുമെന്നറിയാനായിരുന്നു എല്ലാവർക്കും ആകാംക്ഷ. പേളി മാണി, അനൂപ്, അരിസ്‌റ്റോ സുരേഷ് എന്നിവരുടെ പേരായിരുന്നു പ്രധാനമായും പറഞ്ഞുകേട്ടിരുന്നത്. എന്നാൽ എലിമിനേഷൻ പ്രതീക്ഷിച്ചിരുന്നവരിലേക്ക് പുതിയൊരു അതിഥിയെ പരിചയപ്പെടുത്തുകയായിരുന്നു ബിഗ് ബോസ്.
 
മോഡലായ ഷിയാസ് കരീമിനെ സ്വീകരിക്കാനായിരുന്നു താരങ്ങാളോട് ബിഗ് ബോസ് ആവശ്യപ്പെട്ടത്. ഇനി പെരുമ്പാവൂർ സ്വദേശിയായ ഈ മോഡൽ കൂടി ബിഗ് ബോസ് കുടുംബത്തിലെ അംഗമാണ്. കൂട്ടത്തിലൊരാൾ പുറാത്തേക്ക് പോകുന്നതിനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. പെട്ടി റെഡിയാക്കി മറ്റൊരാളെ യാത്രയാക്കാനായി മാനസികമായി തയ്യാറെടുക്കുകയായിരുന്നു ഓരോരുത്തരും. പ്രേക്ഷകരുടെ വോട്ടിങ്ങും മത്സരാര്‍ത്ഥികളുടെ നോമിനേഷനും പരിഗണിച്ചാണ് പുറത്തേക്ക് പോവേണ്ടയാളെ തീരുമാനിച്ചത്. എന്നാൽ രണ്ടാമെത്ത ആഴ്ചയില്‍ അപ്രതീക്ഷിത ട്വിസ്റ്റാണ് അരങ്ങേറിയത്.
 
എലിമിനേഷനിടയിലാണ് പുറത്തേക്ക് പോവാന്‍ സാധ്യതയുള്ളവരുടെ അഭിപ്രായം മോഹന്‍ലാല്‍ ആരാഞ്ഞത്. പുറത്തായാല്‍ വീട്ടില്‍ ചെന്ന് കൃഷിയും പശുവുമൊക്കെയായി സന്തോഷത്തോടെ കഴിയുമെന്നായിരുന്നു അനൂപിന്റെ പ്രതികരണം. അതേസമയം ഇക്കൂട്ടത്തിലൊരാളും പുറത്തുപോവരുതെന്നാണ് തന്റെ ആഗ്രഹമെന്ന് പേളി പറഞ്ഞു. എന്തായാലും എലിമിനേഷൻ കാത്തിരുന്ന സെലിബ്രിറ്റികൾക്ക് ബിഗ് ബോസ് കൊടുത്തത് കിടിലൻ സർപ്രൈസ് ആയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

കാസര്‍കോട്ടെ സ്‌കൂളില്‍ വിഡി സവര്‍ക്കറെക്കുറിച്ചുള്ള ക്വിസ് മത്സരം; അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രിയുടെ ഉത്തരവ്

രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടി; പയ്യന്നൂര്‍ തഹസില്‍ദാരെ സസ്‌പെന്‍ഡ് ചെയ്യും

കേരളത്തിലെ റെയില്‍വേ സുരക്ഷാ പരിശോധനാ ദൗത്യമായ ഓപ്പറേഷന്‍ രക്ഷിതയില്‍ അറസ്റ്റിലായത് 33 പേര്‍

പുതിയ ന്യൂനമർദ്ദം രൂപംകൊണ്ടു; ഓഗസ്റ്റ് 12 വരെ മഴ

'ധൈര്യമുണ്ടോ യുവജനങ്ങളെ അഡ്രസ് ചെയ്യാൻ'; സിജെപി വെല്ലുവിളിയിൽ വിറച്ച് മോദി സർക്കാർ

അടുത്ത ലേഖനം
Show comments