Publish Date: Tue, 02 May 2023 (08:59 IST)
Updated Date: Tue, 02 May 2023 (09:04 IST)
ഈയാഴ്ച ബിഗ് ബോസ് വീട്ടില്‍ നിന്നും ആര് പുറത്തു പോകണം എന്ന് ഓരോ മത്സരാര്‍ത്ഥിക്കും തീരുമാനിക്കാം. ഇത്തവണ ഏറെ കുറ്റങ്ങള്‍ ചാര്‍ത്തപ്പെട്ട ഏഴു പേരാണ് എലിമിനേഷനിലേക്ക് പോയിരിക്കുന്നത്.
ബിഗ് ബോസിന്റെ നിയമം തെറ്റിക്കുന്നതും അന്യായമായി കളിക്കുന്നതുമായി തോന്നുന്ന ഒപ്പം ഇവിടെ തുടരാന്‍ പാടില്ലെന്നും തോന്നുന്ന രണ്ടുപേരുടെ പേര് വിവരങ്ങള്‍ കണ്‍ഫഷന്‍ റൂമില്‍ എത്തി പറയാനാണ് ബിഗ് ബോസ് ആവശ്യപ്പെട്ടത്.
അഖില്‍ മാരാര്‍, വിഷ്ണു, ക്യാപ്റ്റന്‍ മിഥുന്‍ പുതുതായി എത്തിയ അനു ഉള്‍പ്പെടെയുള്ളവരുടെ പേര് ആര്‍ക്കും നോമിനേറ്റ് ചെയ്യാന്‍ സാധിക്കില്ല. നോമിനേഷന്‍ പ്രക്രിയ പൂര്‍ത്തിയായപ്പോള്‍ ആരൊക്കെ പുറത്തു പോകലിന്റെ വക്കിലാണെന്ന് ബിഗ് ബോസ് അറിയിച്ചു.
ഓരോരുത്തരിലും ചുമത്തപ്പെട്ട കുറ്റം എടുത്തുപറഞ്ഞാണ് ബിഗ് ബോസ് നോമിനേഷന്‍ എത്തിയ ആളുകളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടത്.ഗ്രൂപ്പുകളി, ടാര്‍ഗറ്റ്, നുണ പറച്ചില്‍, നിയമലംഘനം, ബിഗ്‌ബോസ് പ്രൊപ്പര്‍ട്ടി തകര്‍ക്കല്‍, അലസത തുടങ്ങിയ കാരണങ്ങളാണ് ഈ മത്സരാര്‍ത്ഥികളെ നോമിനേഷനില്‍ എത്തിച്ചത്.
റെനീഷ, ശോഭ, ശ്രുതി, ഷിജു, സെറീന, ജുനൈസ്, ഒമര്‍ തുടങ്ങിയ മത്സരാര്‍ത്ഥികള്‍ ഈയാഴ്ച പ്രേക്ഷക വോട്ട് തേടും. ഈയാഴ്ച അവസാനം വിധി പ്രഖ്യാപനം ഉണ്ടാകും.
കെ ആര്‍ അനൂപ്
Publish Date: Tue, 02 May 2023 (08:59 IST)
Updated Date: Tue, 02 May 2023 (09:04 IST)