Publish Date: Sat, 08 Apr 2023 (10:31 IST)
Updated Date: Sat, 08 Apr 2023 (10:39 IST)
ബിഗ് ബോസ് സീസണ്‍ 5 മത്സരങ്ങള്‍ പുരോഗമിക്കുന്നു. വെള്ളിയാഴ്ച ഉണ്ടായത് നാടകീയമായ രംഗങ്ങള്‍. വഴക്കും ബഹളവും ഒരു വശത്ത് നടക്കുമ്പോള്‍ മത്സരാര്‍ത്ഥികള്‍ക്കിടയിലെ പരുക്കും അവരെ തളര്‍ത്തി. എന്റെ കഥ എന്നസെഗ്മെന്റില്‍ കഥ പറയാന്‍ ലച്ചുവായിരുന്നു എത്തിയത്.
തന്റെ ചെറുപ്പത്തില്‍ ഉണ്ടായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ലച്ചു. കുട്ടിക്കാലത്തെ ലൈംഗികമായി പീഡിപ്പിച്ച അനുഭവമാണ് തുറന്ന് പറഞ്ഞത്. ലച്ചുവിന്റെ അനുഭവം ഞെട്ടലോടെ ആണ് ബിഗ് ബോസ് പീഡകേട്ടത്. അതുതന്നെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം ആയതും. ദേവുവിനേയും കഥ ആഴത്തില്‍ ബാധിച്ചു എന്നുവേണം മനസ്സിലാക്കാന്‍. തന്റെ മക്കള്‍ക്കും ഇതേ പ്രായമാണെന്നും അവരെ തനിച്ചാക്കിയാണ് ഇങ്ങോട്ട് വന്നതെന്നും പറഞ്ഞ് ദേവു പ്രയാസപ്പെട്ടു. മീനാക്ഷി അടക്കമുള്ളവര്‍ ആശ്വസിക്കാനായി എത്തി. എന്നാല്‍ ദേവുവിനെ ആശ്വസിപ്പിക്കാന്‍ ആയില്ല.
ഇതിനെല്ലാം പിന്നാലെയാണ് ദേവുവിന് പാനിക് അറ്റാക്ക് ഉണ്ടായത്. എല്ലാവരും ചേര്‍ന്ന് ആശ്വസിപ്പിക്കാനും ഒക്കെ നോക്കിയെങ്കിലും അത് നടന്നില്ല. തുടര്‍ന്ന് ബിഗ് ബോസ് ദേവുവിന് വൈദ്യസഹായം നല്‍കാന്‍ നിര്‍ദ്ദേശിച്ചു.ദേവുവിനെ കയ്യിലേറ്റി അനിയന്‍ മിഥുന്‍ കണ്‍ഫഷന്‍ റൂമിലേക്ക് കൊണ്ടുപോയി.
മറ്റു മത്സരാര്‍ഥികളും ഇതെല്ലാം കണ്ട് കരയാനും തുടങ്ങി. മീനാക്ഷിയും എയ്ഞ്ചലിനയും കരയുന്നതായി കണ്ടു.