ചരിത്രം കുറിച്ച മമ്മൂട്ടിച്ചിത്രം, ഓണം ഇനി അബ്രഹാമിനൊപ്പം!
പുലിമുരുകന് ശേഷം കേരളത്തില്‍ നിന്നും ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമായി മാറിയ അബ്രഹാമിന്റെ സന്തതികൾ...
Publish Date: Sat, 04 Aug 2018 (15:43 IST)
Updated Date: Sat, 04 Aug 2018 (15:44 IST)
ഇത്തവണത്തെ ഓണം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളക്കര. ബിഗ് ബജറ്റ് ചിത്രങ്ങളാണ് തിയറ്ററുകളില്‍ റിലീസിന് തയ്യാറെടുത്ത് കൊണ്ടിരിക്കുന്നത്. വമ്പൻ സിനിമകൾ ബിഗ് സ്ക്രീനിൽ മാത്രമല്ല ഇത്തവണ മിനി സ്ക്രീനിലും കാണാം.
ചാനലുകൾ തമ്മിലുള്ള മത്സരത്തിൽ വമ്പൻ സിനിമകൾ സ്വന്തമാക്കിയിരിക്കുന്നത് സൂര്യ ടിവിയാണ്. മമ്മൂട്ടിയെ നായകനാക്കി ഷാജി പാടൂർ സംവിധാനം ചെയ്ത ‘അബ്രഹാമിന്റെ സന്തതികൾ’ ഓണത്തിന് ടിവിയിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്.
മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷത്തിലെത്തിയ അബ്രഹാമിന്റെ സന്തതികള്‍ അടുത്ത കാലത്ത് ബോക്‌സോഫീസില്‍ ഗംഭീര പ്രകടനം നടത്തിയ സിനിമയാണ്. ഷാജി പാടൂര്‍ സംവിധാനം ചെയ്ത സിനിമ ജൂണ്‍ പതിനാറിനായിരുന്നു റിലീസ് ചെയ്തിരുന്നത്.
റിലീസ് ദിവസം മുതല്‍ ഇപ്പോഴും തിയറ്ററുകളില്‍ മിന്നുന്ന പ്രകടനം നടത്തുന്ന സിനിമ പുലിമുരുകന് ശേഷം കേരളത്തില്‍ നിന്നും ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമായി മാറിയിരുന്നു. ഇത്തവണ ഓണത്തിന് ചിത്രം സൂര്യ ടിവിയിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്.