Webdunia - Bharat's app for daily news and videos

Install App

നിങ്ങൾക്ക് നാണമില്ലേ? കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയവരോട് പുഞ്ചിരിയോടെ അവർ ചോദിച്ചു! - ക്ഷേത്രത്തിലെ പൗരത്വ നിയമ ന്യായീകരണത്തെ ചോദ്യം ചെയ്ത സ്ത്രീയ്ക്ക് പിന്തുണ, കുറിപ്പ്

ചിപ്പി പീലിപ്പോസ്
വ്യാഴം, 23 ജനുവരി 2020 (12:05 IST)
പാവക്കുളം ക്ഷേത്രത്തില്‍ പൗരത്വ നിയമ ഭേദതിയെ ന്യായീകരിച്ച പ്രസംഗം ചോദ്യം ചെയ്ത യുവതിക്ക് നേരെ അക്രമണരീതിയോടെ ഒരു കൂട്ടം സ്ത്രീകൾ കടന്നാക്രമിച്ചിരുന്നു. സംഭവത്തിൽ വെറുപ്പിന്റെ രാഷ്ട്രീയത്തെ പുഞ്ചിരിയോടെ നേരിട്ട യുവതിക്ക് പിന്തുണയുമായി സോഷ്യൽ മീഡിയ. സന്ദീപ് ദാസ് എഴുതിയ പോസ്റ്റ് വായിക്കാം:
 
ഈ സ്ത്രീയോട് എനിക്ക് അളവില്ലാത്ത ബഹുമാനം തോന്നുന്നുണ്ട്.പേരിൻ്റെ കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നതിനാൽ ഞാൻ ഇവരെ 'പോരാളി' എന്ന് വിശേഷിപ്പിക്കുന്നു.
 
മതഭ്രാന്തിനൊപ്പം വിഡ്ഢിത്തം കൂടി ചേർന്നാൽ അത് അങ്ങേയറ്റം അപകടകരമായ അവസ്ഥയാണ്.അങ്ങനെയുള്ള ഒരു പറ്റം കുലസ്ത്രീകൾക്കു നടുവിലാണ് ഈ പോരാളി ഒറ്റയ്ക്ക് പൊരുതിനിന്നത്.
 
ഇന്ന് ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ ഒരു ചെറുപതിപ്പാണ് ആ വീഡിയോ എന്ന് പറയാം.പോരാളിയെ കൂട്ടംകൂടി ആക്രമിക്കുന്ന സ്ത്രീകളുടെ മുഖമുദ്ര അസഹിഷ്ണുതയാണ്.പിന്നെ ആവശ്യത്തിലേറെ വെറുപ്പും!
 
പെൺമക്കളെ 'കാക്ക' സ്പർശിക്കാതിരിക്കാൻ സിന്ദൂരം തൊടും എന്ന് പറയുന്ന ഒരു സ്ത്രീയുടെ മനസ്സിലെ വർഗീയത എത്രത്തോളമുണ്ടാവുമെന്ന് സങ്കൽപ്പിച്ചുനോക്കൂ !
 
'അല്ലാഹു' എന്ന വാക്ക് അങ്ങേയറ്റം വെറുപ്പോടെയാണ് ആ സ്ത്രീ ഉച്ചരിക്കുന്നത്.ഇതുപോലുള്ള ആളുകളാണ് മുസ്ലിം സഹോദരങ്ങൾക്ക് ഒരു കുഴപ്പവും വരില്ല എന്ന് ആണയിട്ടുകൊണ്ടിരിക്കുന്നത്.
 
''ഞങ്ങൾക്കും ഇവിടെ ജീവിക്കണം'' എന്ന് വേറൊരു കുലസ്ത്രീ പറയുന്നുണ്ട്.ഹിന്ദു ഉണരണം എന്ന പഴയ പല്ലവി തന്നെ.ഹിന്ദുവിനെ കൊല്ലുന്നേ,ഹിന്ദു മരിച്ചേ എന്നൊക്കെയുള്ള കപടവിലാപം തന്നെ...!
 
അവർ പോരാളിയെ സംസാരിക്കാൻ അനുവദിക്കുന്നില്ല.ഒരു സെക്കൻ്റ് പോലും കൊടുക്കുന്നില്ല.ശാരീരികമായി കൈയ്യേറ്റം ചെയ്യുന്നുമുണ്ട്.ഇവർ ഇന്ത്യയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് ഇതൊക്കെത്തന്നെയല്ലേ? എതിർശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുക! അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുക !
 
എന്നാൽ നമ്മുടെ പോരാളി വളരെ പക്വതയോടെയാണ് ആ വെല്ലുവിളിയെ തരണം ചെയ്തത്.
 
വെറുപ്പിൻ്റെ രാഷ്ട്രീയത്തെ അവർ പുഞ്ചിരിയിലൂടെ നേരിട്ടു.
 
ഒരു മയവുമില്ലാതെ ''നിങ്ങൾക്ക് നാണമില്ലേ?" എന്ന് ചോദിച്ചു !
 
എന്ത് ധൈര്യത്തിലാണ് അമ്പലത്തിൽ കയറിയത് എന്ന് ചോദിച്ചപ്പോൾ ''ഞാനും ഒരു ഹിന്ദുവാണ് '' എന്ന് തിരിച്ചടിച്ചു.
 
ഫാസിസ്റ്റുകൾ വിഭാവനം ചെയ്യുന്ന തരത്തിലുള്ള ഹിന്ദുക്കൾ കേരളത്തിൽ നന്നെ കുറവാണ്.സെക്യുലറിസം എന്ന വാക്കിൻ്റെ അർത്ഥം ഉൾക്കൊള്ളുന്നവരാണ് ഭൂരിഭാഗം പേരും.അവരുടെ പ്രതിനിധിയാണ് ഈ ധീരവനിത.അത്ര എളുപ്പത്തിലൊന്നും ഈ മണ്ണ് അടിയറവ് പറയില്ല !
 
ഇപ്പോഴും നിക്ഷ്പക്ഷതയുടെയും സ്വാർത്ഥതയുടെയും മാളങ്ങളിൽ ഒളിച്ചിരിക്കുന്നവരേ...നിങ്ങൾ കണ്ണുതുറന്ന് ഈ പോരാളിയെ കാണൂ...മടയിൽ ചെന്ന് വേട്ട നടത്തിയ മനുഷ്യസ്ത്രീയെ കാണൂ...മനുഷ്യരാകൂ...

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments