Publish Date: Tue, 22 Jan 2019 (10:42 IST)
Updated Date: Tue, 22 Jan 2019 (11:03 IST)
കുറച്ച് കാലങ്ങളായി നടൻ അജിത്ത് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് താൻ. താൻ രാഷ്ട്രീയത്തിലേക്കില്ലെന്നും തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്നും അജിത്ത് വാർത്താക്കുറിപ്പിൽ പറയുന്നു.
അഭിനയം മാത്രമാണ് എന്റെ ജോലി. ഞാനോ ആരാധകരോ രാഷ്ട്രീയപരമായി ബന്ധപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ കുറച്ചുവർഷം മുൻപ് എന്റെ ആരാധക്ലബുകൾ പിരിച്ചുവിട്ടിരുന്നു. തിരഞ്ഞെടുപ്പിനു മുൻപ് ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ നൽകുന്നത് തെറ്റായ സന്ദേശമാണ്.
രാഷ്ട്രീയത്തിൽ ഇറങ്ങാൻ യാതൊരു താൽപര്യവും തനിക്കില്ല. വരിനിന്ന് വോട്ടു രേഖപ്പെടുത്തുക മാത്രമാണു തനിക്ക് രാഷ്ട്രീയവുമായുള്ള ഏക ബന്ധമെന്നും അജിത്ത് പറയുന്നു.