‘ചിലയിടത്ത് മാലിന്യങ്ങള്‍ കണ്ടേക്കാം, അതില്‍ തട്ടാതെ മാറി നടക്കുന്നതാണ് അഭികാമ്യം‘: ഗോസ്വാമിയ്‌ക്കെതിരെ എം. സ്വരാജ്
‘ചിലയിടത്ത് മാലിന്യങ്ങള്‍ കണ്ടേക്കാം, അതില്‍ തട്ടാതെ മാറി നടക്കുന്നതാണ് അഭികാമ്യം‘: ഗോസ്വാമിയ്‌ക്കെതിരെ എം. സ്വരാജ്
Publish Date: Sun, 26 Aug 2018 (12:08 IST)
Updated Date: Sun, 26 Aug 2018 (12:11 IST)
ചാനല്‍ ചര്‍ച്ചയ്ക്കിടെ റിപ്പബ്‌ളിക് ടിവിയുടെ എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി മലയാളികളെ ‘നാണംകെട്ട ആളുകളുടെ സംഘം’ എന്ന് വിമര്‍ശിച്ചതില്‍ പ്രതികരണവുമായി എം സ്വരാജ് എംഎല്‍എ. മനുഷ്യര്‍ നടന്ന് പോകുന്ന സ്ഥലങ്ങളില്‍ ചിലയിടത്ത് മാലിന്യങ്ങള്‍ കണ്ടേക്കാം. മാലിന്യത്തില്‍ ചവിട്ടാതെ മാറി നടക്കുന്നതാണ് അഭികാമ്യം എന്ന് സ്വരാജ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
സ്വരാജിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
ഒരു പശു മനുഷ്യന്‍ മലയാളികള്‍ക്ക് മൊത്തത്തില്‍ വിശേഷണം നല്‍കിയിരിക്കുന്നു. മലയാളത്തിലും പച്ച മലയാളത്തിലുമായി പലരും അതിനോട് പ്രതികരിച്ചു കാണുന്നു. സത്യത്തില്‍ ഈ മറുപടികളും പ്രതികരണവും അനാവശ്യമാണ്.
പൊതുവഴിയാണ് , മനുഷ്യര്‍ മാത്രമല്ലല്ലോ നടക്കുന്നത്. ചിലയിടത്ത് മാലിന്യങ്ങള്‍ കണ്ടേക്കാം. മാലിന്യത്തില്‍ തട്ടാതെ ഇത്തിരി മാറി നടക്കുന്നതാണ് അഭികാമ്യം.
പശു മനുഷ്യനും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്.
അയാള്‍ സത്യസന്ധമായി അഭിപ്രായം പറഞ്ഞതാവാം. ശമ്പളം തരുന്ന മുതലാളി മലയാളിയെയും കൂട്ടുകാരെയും മാത്രമേ മലയാളികളായി അയാള്‍ക്ക് പരിചയം കാണൂ. ആ അനുഭവം വെച്ച് പറഞ്ഞതാവും.