ഓസ്‌കാര്‍ നോമിനേഷനുള്ള ചുരുക്കപ്പട്ടികയില്‍ മലയാളത്തിൽ നിന്ന് കായംകുളം കൊച്ചുണ്ണി ഇടം നേടിയത് വാർത്തയായിരുന്നു. ചിത്രത്തിൽ ഗസ്‌റ്റ് റോളിലെത്തിയ മോഹൻലാലിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ മോഹൻലാലിന്റെ അഭിനയ മികവിനെ പുകഴ്‌ത്തി രംഗത്തെത്തിയിരിക്കുനയാണ് ഹോളിവുഡ് സംവിധായകനും, ഏരീസ് ഗ്രൂപ്പ് മേധാവിയുമായ സോഹന്‍ റോയ്.
മോഹന്‍ലാലിന്റെ അഭിനയത്തികവിനെ ലോകം വാഴ്ത്തുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹത്തെ തേടി ഓസ്‌കാർ എത്തുമെന്നും ഹോളിവുഡ് സംവിധായകനും, ഏരീസ് ഗ്രൂപ്പ് മേധാവിയുമായ സോഹന്‍ റോയ്. കുവൈത്തിലെ ഹവാലി പാര്‍ക്കില്‍ മോഹന്‍ലാല്‍ പങ്കെടുത്ത തിരനോട്ടം പരിപാടിയിലായിരുന്നു സോഹന്‍ റോയിയുടെ പ്രതികരണം.
കഴിഞ്ഞ തവണ മോഹന്‍ലാല്‍ ചിത്രം പുലിമുരുകനും ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിരുന്നു. ഇന്ത്യന്‍ സിനിമകള്‍ക്കുള്‍പ്പടെ ഓസ്‌കാര്‍ സബ്മിഷന് സാങ്കേതികസഹായം നല്‍കിവരുന്ന ഇന്‍ഡിവുഡ് തന്നെയാണ് ഇക്കുറിയും ഇതിന് ചുക്കാന്‍ പിടിക്കുന്നത്.
ഓരോ വര്‍ഷവും ഓരോ മോഹന്‍ലാല്‍ ചിത്രം ഓസ്‌കാര്‍ സബ്മിഷനായി അയക്കാനാണ് ഇന്‍ഡിവുഡ് ലക്ഷ്യമിടുന്നത്. ഈ മാസം 22നാണ് ഓസ്‌കാര്‍ നാമനിര്‍ദ്ദേശം ലഭിച്ച ചിത്രങ്ങളുടെ ഔദ്യോഗിക പട്ടിക പുറത്തുവരിക. ഫെബ്രുവരി 24ന് ലോസ് ആഞ്ചലസിലെ ഡോള്‍ബി തിയേറ്ററിലാണ് ഓസ്‌കാര്‍ പുരസ്‌കാരച്ചടങ്ങ്.