Publish Date: Tue, 07 Aug 2018 (08:21 IST)
Updated Date: Tue, 07 Aug 2018 (10:47 IST)
കൊച്ചിയിൽ മത്സ്യബന്ധനത്തിന് കടലിൽ പോയ ബോട്ടിൽ കപ്പലിടിച്ച് മൂന്ന് മരണം. 12 പേർക്ക് പരുക്കേറ്റു. മുനമ്പത്തുനിന്നു പോയ മൽസ്യബന്ധന ബോട്ടിലാണ് കപ്പലിടിച്ചത്. ആകെ 15 പേരാണു ബോട്ടിലുണ്ടായിരുന്നത്. പരുക്കേറ്റവരെ രക്ഷപെടുത്തി.
ഓഷ്യാന എന്ന ബോട്ടാണു അപകടത്തിൽപ്പെട്ടത്. അപകടമുണ്ടാക്കിയ കപ്പലേതെന്ന് തിരിച്ചറിയാനായിട്ടില്ല.
പുലർച്ചെ പുറംകടലിൽവച്ചാണ് അപകടമുണ്ടായത്. കുളച്ചൽ സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇന്നലെ രാത്രിയാണ് ഇവർ മൽസ്യബന്ധനത്തിനു പോയത്.
സമീപത്തുണ്ടായ മറ്റു ബോട്ടുകളാണ് പരുക്കേറ്റവരെ രക്ഷിച്ചത്. ബോട്ട് പൂർണമായും മുങ്ങിപ്പോവുകയായിരുന്നു.