Publish Date: Tue, 16 Oct 2018 (07:56 IST)
Updated Date: Tue, 16 Oct 2018 (07:57 IST)
മലയാള സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നത് ഒരു ആദ്യസംഭവം അല്ലെന്ന് വ്യക്തമാക്കുന്ന വെളിപ്പെടുത്തലുകളാണ് അടുത്തിടെ ഉയർന്ന് കേട്ടത്. തിലകനു മാത്രമല്ല, തനിക്കും സിനിമയിൽ അവസരം നിഷേധിച്ചിട്ടുണ്ടെന്ന് മകൻ ഷമ്മി തിലകൻ.
വിരമിക്കൽ പ്രായമായെന്നു കരുതിയാവും അമ്മ തനിക്ക് 5000 രൂപ വീതം കൈനീട്ടം എന്ന പേരിൽ പെൻഷൻ തന്നതെന്നും കഴിഞ്ഞ നിർവാഹക സമിതിയിൽ അതു തിരിച്ചു കൊടുത്തെന്നും ഷമ്മി പറഞ്ഞു. വിനയന്റെ പടത്തിൽ അഭിനയിക്കാൻ അഡ്വാൻസ് വാങ്ങിയ തന്നെ അതു തിരിച്ചു കൊടുപ്പിച്ചതും അഭിനയിക്കാൻ സമ്മതിക്കാത്തതും മുകേഷാണെന്ന് ഷമ്മി പറയുന്നു.
അദ്ദേഹത്തിന്റെ ഭീഷണിയെ തുടർന്നാണ് വേണ്ടെന്ന് വെച്ചത്. സിനിമ ജീവിതം ഇരുളടഞ്ഞത് ആകുമല്ലോ എന്ന് കരുതി. ഒരാഴ്ച മുൻപ് താൻ ചിലതു പറയാൻ തയ്യാറെടുത്തതാണെന്നും മോഹൻലാൽ ഉൾപ്പെടെയുള്ളവർ ഇടപെട്ടാണ് അനുനയിപ്പിച്ചതെന്നും ഷമ്മി പറഞ്ഞു.