Webdunia - Bharat's app for daily news and videos

Install App

ശബരിമല വിഷയത്തില്‍ പ്രതികരിച്ച വിജയ് സേതുപതിക്ക് സംഘപരിവാറിന്റെ സൈബര്‍ ആക്രമണം

Webdunia
ഞായര്‍, 3 ഫെബ്രുവരി 2019 (15:14 IST)
ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ച തമിഴ്‌നടന്‍ വിജയ് സേതുപതിക്കെതിരേ സൈബര്‍ ആക്രമണം. ബിജെപി - സംഘപരിവാര്‍ സംഘടനകളാണ് താരത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കമന്റുകള്‍ നിറച്ചത്.

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിയെ അനുകൂലിച്ച സേതുപതി ജെല്ലിക്കെട്ടിനെതിരേ ഇതു പോലെ സംസാരിക്കുമോ എന്ന് ഒരു വിഭാഗം ചോദിച്ചപ്പോള്‍ താരത്തിന്റെ സിനിമകള്‍ കേരളത്തില്‍ ഇറങ്ങിയാല്‍ ബഹിഷ്‌കരിക്കണമെന്ന് ഒരു കൂട്ടം ആളുകള്‍ വ്യക്തമാക്കി.

അതേസമയം, സേതുപതിയുടെ നിലപാടിനെ സ്വാഗതം ചെയ്‌തും പിന്തുണയര്‍പ്പിച്ചും നിരവധിയാളുകള്‍ രംഗത്തു വന്നു.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പിന്തുണച്ചും ശബരിമല യുവതീപ്രവേശന വിഷയത്തില്‍ അനുകൂലിച്ചും താരം പ്രസ്‌താവന നടത്തിയത്.

ആലപ്പുഴയില്‍ ചിത്രീകരണത്തിന് പോയപ്പോള്‍ ഒരു ക്ഷേത്രത്തില്‍ നിന്ന് പ്രസാദം കൈയിലേക്ക് ഇട്ടുതന്ന നടപടി തന്നെ ഏറെ വേദനിപ്പിച്ചതായും സേതുപതി വ്യക്തമാക്കിയിരുന്നു. ഇതാണ് താരത്തിനെതിരെ തിരിയാന്‍ സംഘപരിവാര്‍ സംഘടനകളെ പ്രേരിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments