ശബരിമല സംരക്ഷണ ഘോഷയാത്ര; സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുമോ?

Webdunia
ശനി, 27 ഒക്‌ടോബര്‍ 2018 (11:51 IST)
ശബരിമല സ്ത്രീപ്രവേശനത്തിൽ സുപ്രീം കോടതി വിധിക്കെതിരെ ഗതാഗതം തടസപ്പെടുത്തി ഘോഷയാത്ര നടത്തിയവർക്കെതിരെ സംസ്ഥാനമൊട്ടാകെ പൊലീസ് നടപടി എടുക്കുകയാണ്. ഇതിന്റെ ഭാഗമായി ആറ്റിങ്ങലിൽ ശബരിമലസംരക്ഷണയാത്രയ്ക്ക് നേതൃത്വം കൊടുത്ത 42 പേരെ അറസ്റ്റ് ചെയ്തിരുന്നു. 
 
എന്നാൽ സംരക്ഷണയാത്രയ്ക്ക് നേതൃത്വം നൽകിയവരിൽ ഒരാൾ നടനും എംപിയുമായ സുരേഷ് ഗോപിയാണ്. താരത്തെ അറസ്റ്റ് ചെയ്യുമോ എന്ന ചർച്ചകളും ചോദ്യങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത്.
 
ജാഥയ്ക്ക് നേതൃത്വം നൽകിയ നേതാക്കളായ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, സുരേഷ് ഗോപി എംപി എന്നിവർക്കെതിരെ ആറ്റിങ്ങൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാക്കിയതിനാണ് കേസ്.  
 
ഏകദേശം രണ്ടായിരം പേർക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും അതിൽ അൻപത് പേർ സ്റ്റേഷൻ ജാമ്യത്തിൽ പോയിട്ടുണ്ടെന്നും ആറ്റിങ്ങൽ പൊലീസ് അറിയിച്ചു. ശബരിമല വിഷയത്തിൽ വിശ്വാസി സമൂഹത്തിന്റെ ഹൃദയത്തിൽ തൊട്ടുകളിക്കാൻ സർക്കാർ ശ്രമിക്കരുതെന്ന് സംരക്ഷണയാത്രയിൽ പങ്കെടുത്ത് സുരേഷ്‌ ഗോപി പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാന സര്‍ക്കാരിന് ആശ്വാസം; നവകേരള സര്‍വേ റദ്ദാക്കിയ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

'ദി കേരള സ്റ്റോറി 2' ന്റെ ടീസറും ട്രെയിലറും നീക്കം ചെയ്യണം': ഹൈക്കോടതി നാളെ സിനിമ കാണും

ഇൻസ്റ്റഗ്രാം കൗമാരക്കാരുടെ ഫീഡിൽ നഗ്നദൃശ്യങ്ങളെത്തിക്കുന്നു, മെറ്റാ ആഭ്യന്തര റിപ്പോർട്ടിൽ ഗുരുതരമായ കണ്ടെത്തൽ

2026 നിയമസഭ തിരഞ്ഞെടുപ്പ്: തോമസ് ഐസക് ഉൾപ്പെടെയുള്ള സിപിഎം സ്റ്റേറ്റ് സെക്രട്ടേറിയറ്റ് അംഗങ്ങൾ മത്സരരംഗത്തേക്ക്

നായ കടിച്ചതിനെ തുടര്‍ന്ന് റാബിസ് പിടിപെടുമെന്ന് കരുതി 30കാരനായ ബാങ്കുദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു

അടുത്ത ലേഖനം
Show comments